കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും എയര്‍ഹോസ്റ്റസുമാര്‍ക്കും യോഗ നിര്‍ബന്ധമാക്കുന്നു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : പുതിയതായി നിയമിക്കപ്പെട്ട പൈലറ്റുമാരും എയര്‍ഹോസ്റ്റസും അടങ്ങുന്ന എല്ലാ പുതിയ ജീവനക്കാര്‍ക്കും എയര്‍ഇന്ത്യ യോഗ നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ആദ്യഘട്ട പരിശീലനം ഇന്നു രാവിലെ 6.30 മുതല്‍ ആരംഭിച്ചു.

വിദ്യാലയങ്ങളിലും മറ്റും യോഗ നിര്‍ബന്ധമാക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് മോദി സര്‍ക്കാര്‍. പുതിയ ജീവനക്കാര്‍ക്കായുള്ള എയര്‍ഇന്ത്യയുടെ യോഗ പരിശീലനവും ഇതിന്റെ ഭാഗമായാണ്. ജൂണ്‍ 21 ആദ്യ അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുമുണ്ട്.

-yoga.jpg

ബംഗളുരൂവിലെ ശ്രീശ്രീരവിശങ്കര്‍ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍ വെച്ചാണ് ആദ്യഘട്ടത്തിലെ രണ്ടു ദിവസത്തെ വര്‍ക്‌ഷോപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ജീവനക്കാരുടെ മനസിക സംഘര്‍ഷം കുറയ്ക്കുക എന്നതാണ് ഇതിലൂടെ എയര്‍ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

78 പൈലറ്റുമാരടങ്ങുന്ന 300 ജീവനക്കാരെ ഈ അടുത്ത ദിവസമാണ് എയര്‍ഇന്ത്യ റിക്രൂട്ട് ചെയ്തത്. ഹൈദരാബാദിലെ എയര്‍ഇന്ത്യയുടെ സെന്‍ട്രല്‍ ട്രെയിനിംഗ് എസ്റ്റാബ്ലിഷ്‌മെന്റില്‍ വെച്ചായിരുന്നു ഇവര്‍ക്കുള്ള മറ്റ് പരിശീലനങ്ങള്‍ നടത്തിയത്

English summary
The Narendra Modi government's penchant for yoga has rubbed off to the state-run carrier Air India. The airline has introduced yoga sessions for its newly-recruited cabin crew and pilots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X