എലികളെ പേടിച്ച് എയർ ഇന്ത്യ നിലത്തിറക്കി

ഇലക്ട്രിക് വയറുകളും മറ്റും എലികള്‍ കടിച്ച് നശിപ്പിയ്ക്കാനും അത് അപകടത്തിലേയ്ക്ക് വഴി തെളിയ്ക്കാനും ഇടയുള്ളതിനാലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. വിമാനത്തിലെ വയറുകള്‍ എലികള്‍ നശിപ്പിച്ചാല്‍ പൈലറ്റിന് വിമാനം നിയന്ത്രിയ്ക്കാന്‍ കഴിയാതെ വരും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിമാനത്തിനുള്ളില്‍ എലികളെ കാണുന്നത് എല്ലായിടത്തും നടക്കുന്ന സംഭവമാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍. കാറ്ററിംഗ് വാനുകളിലെ ഭക്ഷണത്തിന്റെ മണം പിടിച്ചാണ് എലികള്‍ വിമാനത്തിനുള്ളില്‍ കടക്കുന്നത്. ഫെബ്രുവരിയില്‍ മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ഒരു ആഭ്യന്തര സര്‍വീസ് വിമാനത്തില്‍ എലികളെ കണ്ടെത്തിയതിനെത്തുടര്‍്ന്ന് മൂന്ന് മണിയ്ക്കൂറാണ് തടസപ്പെട്ടത്.












Click it and Unblock the Notifications