കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക തകരാര്‍; പറന്നുയര്‍ന്നതിന് പിന്നാലെ തിരിച്ചിറക്കി കുവൈത്ത്-കോഴിക്കോട് വിമാനം

Google Oneindia Malayalam News

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കുവൈത്ത്-കോഴിക്കോട് വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പറന്ന് ഉയര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

sas

ദിവസങ്ങള്‍ക്ക് മുന്‍പ് മസ്‌കറ്റില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനവും അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. പറന്നുയുര്‍ന്ന് 45 മിനിറ്റിന് ശേഷമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. 3.20 ന് മസ്‌കത്തില്‍ നിന്നു പറന്ന് ഉയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അന്ന് തിരിച്ചിറക്കിയിരുന്നത്.

നാമജപം നടത്തിയവര്‍ക്കെതിരെ കേസെടുക്കരുതെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; ആഞ്ഞടിച്ച് എന്‍എസ്എസ്നാമജപം നടത്തിയവര്‍ക്കെതിരെ കേസെടുക്കരുതെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; ആഞ്ഞടിച്ച് എന്‍എസ്എസ്

രാവിലെ 10.45ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം ഏറെ താമസിച്ച് വൈകിട്ട് 3. 20 ന് ആയിരുന്നു പുറപ്പെട്ടത്. എന്നാല്‍ പറന്ന് ഉയര്‍ന്ന വിമാനം 45 മിനിറ്റിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു വിമാനം തിരിച്ചിറക്കിയത്.

വൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണംവൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണം

യാത്രക്കാര്‍ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കി ബോര്‍ഡിംഗിനായി ഗേറ്റ് ഒന്‍പതില്‍ എത്തിയപ്പോഴാണ് വിമാനം വൈകും എന്ന് അറിയിച്ചിരുന്നത്. കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കിയിരുന്നു. കരുനാഗപ്പള്ളി എം എല്‍ എ സി ആര്‍ മഹേഷും വിമാനത്തിലുണ്ടായിരുന്നു.

കടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായികടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി

English summary
Air India Kuwait-Kozhikode flight emergency landing due to technical error
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X