കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഇന്ത്യാ ട്വിറ്റര്‍ പേജില്‍ ഹാക്കര്‍മാരുടെ വിളയാട്ടം: വിമാനങ്ങള്‍ റദ്ദാക്കിയെന്ന് സന്ദേശം

Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം. ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തു് സന്ദേശം പോസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന സന്ദേശവും ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യുകയായിരുന്നു. അവസാന നിമിഷത്തെ അറിയിപ്പി എന്ന നിലയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്നും ഇപ്പോള്‍ ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാമെന്നുള്ള ട്വീറ്റും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്കര്‍മാര്‍ പിന്നീട് @airindiaTR എന്നപേരിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. @airindiain എന്ന ഔദ്യോഗിക അക്കൗണ്ടാണ് മാറ്റിയിട്ടുള്ളത്. ആയിരക്കണക്കിന് ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യുപ്പെട്ടിട്ടുള്ളത്. തുര്‍ക്കിയില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നില്‍. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ടര്‍ക്കിഷ് ഭാഷയില്‍ ചില ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി തിരിച്ചറിഞ്ഞത്.

ai-01

സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തുര്‍ക്കിഷ് സിപ്രിയറ്റ് ആര്‍മിയെന്ന് അറിയപ്പെടുന്ന I ayyildtiz എന്ന ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തോടെ ട്വിറ്റര്‍ എയര്‍ ഇന്ത്യ അക്കൗണ്ടിന്റെ വേരിഫൈഡ് മാര്‍ക്ക് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പേര് ഹാക്കര്‍മാര്‍ മാറ്റിയതോടെയാണിത്. എന്നാല്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

English summary
The official Twitter handle of national carrier Air India has been hacked. The cyber attack came to heed late midnight on Thursday after a series of tweets, including one, in particular, claiming cancellation of all Air India flights was tweeted by the official account of the airline.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X