കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈലുകൾ അടുക്കില്ല; എയർഫോഴ്‌സ് വണ്ണിന് തുല്യം; ലോകരാജ്യങ്ങളെ ഞെട്ടിച്ച് മോദിയുടെ സൂപ്പർ വിമാനം..!

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന രണ്ട് വിവിഐപി വിമാനങ്ങളിൽ ഒന്ന് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തി. ദില്ലി വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. യുഎസില്‍ നിര്‍മ്മിക്കുന്ന ബി 777 വിമാനങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ എത്തിയത്.

പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണവും ചുമതലയും വ്യോമ സേന പൈലറ്റുമാര്‍ ഏറ്റെടുക്കും. എയര്‍ ഇന്ത്യയുടെ കീഴില്‍ പ്രവർത്തിക്കുന്ന എഞ്ചിനിയറിംഗ് സംവിധാനമായിരിക്കും വിമാനം പരിപാലിക്കുന്നത് സംബന്ധിച്ചുള്ള ചുമതലകള്‍ വഹിക്കുക. വിമാനം ഇന്ന് എത്തുവെങ്കിലും അടുത്ത ജുലൈയില്‍ മാത്രമാണ് പറന്നു തുടങ്ങുക...വിശദാംശങ്ങളിലേക്ക്..

ആറ് പൈലറ്റുമാര്‍

ആറ് പൈലറ്റുമാര്‍

നിലവില്‍ ആറ് പൈലറ്റുമാര്‍ക്കാണ് ബി 777 വിമാനങ്ങള്‍ പറത്താനുള്ള പരിശീലനം വ്യോമ സേന നല്‍കിയിട്ടുള്ളത്. അത്യാധുനിക സുരക്ഷ സംവിദാനങ്ങളാണ് ഈ വിമാനത്തില്‍ ഏര്‍പ്പെടുത്തുക. രണ്ട് വിമാനങ്ങളിലും മിസൈല്‍ പ്രതിരോധ സംവിദാനങ്ങള്‍ ഘടിപ്പിക്കും. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന എയര്‍ഫോഴ്‌സ് വണ്ണിന് തുല്യമാകും എയര്‍ ഇന്ത്യ വണ്‍.

ബി 747 വിമാനം

ബി 747 വിമാനം

നിലവില്‍ ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ ബി 747 വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. രണ്ടാമത്തെ വിമാനം കൈമാറുന്നത് സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നാണ് സൂചന. അതേസമയം, യുഎസിന്റെ സഹകരണത്തോടെ എയര്‍ ഇന്ത്യ വണ്‍ എയര്‍ഫോഴ്‌സ് വണ്ണിന്റെ സമാനരീതിയില്‍ അധുനിക വത്കരിക്കാനാണ് ഇന്ത്യയുടെ നീക്കം.

ആഡംബരത്തില്‍ ഒരു കുറവുമില്ല

ആഡംബരത്തില്‍ ഒരു കുറവുമില്ല

അത്യാധുനിക സൗകര്യങ്ങളോടൊപ്പം ആഡംബരത്തിനും വിമാനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. വിമാനത്തില്‍ പത്ര സമ്മേളന മുറി, ചികിത്സ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം ബി 777ല്‍ പ്രത്യേകം ഒരുക്കും. വൈഫൈ സംവിധാനം, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമാണ്. പുതിയ വിമാനത്തില്‍ അമേരിക്ക തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും.

പ്രതിരോധ സംവിധാനങ്ങള്‍

പ്രതിരോധ സംവിധാനങ്ങള്‍

വിമാനത്തിനാവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങും. ലാര്‍ജ് എയര്‍ ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍, സ്യൂട്‌സ് എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 1350 കോടിയാണ് ഇവയുടെ വില. പുതിയ വിമാനത്തില്‍ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാം, ആണവ സ്‌ഫോടനത്തിന്റെ ആഘാത്തില്‍ പോലും വിമാനത്തിന് ഒന്നും സംഭവിക്കില്ല.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
 കഴിഞ്ഞ ബഡ്ജറ്റില്‍

കഴിഞ്ഞ ബഡ്ജറ്റില്‍

പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ 4469 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഈ വിമാനങ്ങള്‍ കഴിഞ്ഞ ആഗസ്റ്റില്‍ എത്തിക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകുകയായിരുന്നു. വിമാനം ഏറ്റുവാങ്ങുന്നതിന് എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആഗസ്റ്റില്‍ അമേരിക്കയില്‍ എത്തിയിരുന്നു.

എനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്കഎനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്ക

രാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധംരാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധം

കേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾകേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾ

സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്: കാരാട്ട് ഫൈസലിന് വൻ നിക്ഷേപം, 80 കിലോ സ്വർണം വിൽക്കാൻ സഹായിച്ചുസ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്: കാരാട്ട് ഫൈസലിന് വൻ നിക്ഷേപം, 80 കിലോ സ്വർണം വിൽക്കാൻ സഹായിച്ചു

English summary
Air India One, a special flight for the President and the Prime Minister Has Been Arrived
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X