Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ഈച്ച

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ഈച്ചയെ കണ്ടെത്തി. കാഠ്മണ്ഡുവില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്കുള്ള കെടിഎം-സിസിയു ഫ്‌ളൈറ്റിലാണ് സംഭവം. എന്നാല്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി ഭക്ഷണത്തിന്റെ സാമ്പിള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ ഇത്തരത്തിലൊരു സംഭവം നടന്നതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. പരാതിയെത്തുടര്‍ന്ന് പരിശോധന നടത്തണമെങ്കില്‍ ഈച്ചയെ കണ്ടെത്തിയ ഭക്ഷണം സമര്‍പ്പിയ്‌ക്കേണ്ടതാണ്. ഭക്ഷണ സാമ്പിള്‍ ലഭിയ്ക്കാത്തതിനാല്‍ ഇത്തരത്തിലൊരു പരാതി അംഗീകരിയ്ക്കാന്‍ സാധിയ്ക്കില്ലെന്ന് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Air India

യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയതായി കഴിഞ്ഞ മാസവും എയര്‍ഇന്ത്യയ്‌ക്കെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+