വനിതാ പൈലറ്റ് കൂടെ ഉണ്ടെങ്കിലേ വിമാനം പറത്തൂ എന്ന് പൈലറ്റ്.... ഒടുവില്‍ സംഭവിച്ചത്...
ചെന്നൈ: വിമാനം പറത്താന്‍ വനിതാ പൈലറ്റ് കൂടെ വേണം എന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍.
ചെന്നൈയില്‍ നിന്നും തിരുവനന്തപുരം വഴി മാലിദ്വീപിലേക്ക് പോകാനിരുന്ന വിമാനത്തിലാണ് വനിത പൈലറ്റിനെ ചൊല്ലി തര്‍ക്കം നടന്നത്, ഒടുവില്‍ സംഭവിച്ചത്...

എയര്‍ ഇന്ത്യ വിമാനത്തില്‍ തര്‍ക്കം
ചെന്നൈയില്‍ നിന്നും മാലിദ്വീപിലേക്ക് പോകാനിരുന്ന ഫ്‌ളൈറ്റിലാണ് വനിതാ പൈലറ്റിനെ ചൊല്ലി തര്‍ക്കം നടന്നത്.

വനിതാ പൈലറ്റ് വേണം
വിമാനം പറത്താന്‍ ഇഷ്ടപ്പെട്ട വനിതാ പൈലറ്റ് വേണം എന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം നടന്നത്.

ജോലിയില്‍ നിന്ന് വിരമിച്ച പൈലറ്റ്
കഴിഞ്ഞ ആഴ്ചയില്‍ ജോലിയില്‍ നിന്നും വിരമിച്ച പൈലറ്റാണ് ഫ്‌ളൈറ്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ആറ് മാസത്തെ നോട്ടീസ് പിരീടിലാണ് ഇപ്പോള്‍ ഇയാള്‍.

സഹപൈലറ്റ് ഡല്‍ഹിയില്‍
ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന വനിതാ പൈലറ്റിനെ ഡല്‍ഹിയില്‍ നിയോഗിച്ചതിനാല്‍ ഒരുമിച്ച് ജോലി നല്‍കാന്‍ സാധിക്കില്ലെന്ന് പൈലറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ സഹപൈലറ്റ് എത്തിയാല്‍ മാത്രമേ ജോലിയ്ക്ക് കയറൂ എന്നിയാള്‍ വാശി പിടിച്ചു.

ഫ്‌ളൈറ്റില്‍ സംഭവിച്ചത്
110 യാത്രക്കാരുമായി പുറപ്പെടേണ്ട വിമാനം രണ്ടര മണിക്കൂറാണ് വൈകിയത്. പിന്നീട് മറ്റൊരു സഹപൈലറ്റുമായി വിമാനം പറത്തുകയായിരുന്നു.












Click it and Unblock the Notifications