രണ്ടു വട്ടം മാറ്റിവച്ച യാത്ര ഇക്കുറി അന്ത്യ യാത്രയായി; മുന്‍ മുഖ്യമന്ത്രിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു
അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ 11:30 നാണ് പരിശോധന ഫലം ലഭിച്ചത്. സംസ്കാരം അടക്കമുള്ള ചടങ്ങുകള്‍ക്കായി വിജയ് രൂപാണിയുടെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ അഹമ്മദാബാദില്‍ നിന്ന് രാജ്കോട്ടിലേക്ക് വൈകാതെ കൊണ്ടുപോകും.
മൃതദേഹം തിരിച്ചറിഞ്ഞതോടെ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു.
ഋഷികേഷ് പട്ടേലിന്റെ വാക്കുകള്‍ - 'ജൂണ്‍ 12 ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്തരിച്ചു. ഇന്ന് രാവിലെ 11:10-നാണ് അദ്ദേഹത്തിന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. വിജയ് രൂപാണി വര്‍ഷങ്ങളോളം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.'

ജൂണ്‍ 12 ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ബോയിങ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. മരിച്ചവരില്‍ 68 കാരനായ വിജയ് രൂപാണിയും ഉള്‍പ്പെട്ടിരുന്നു.
കുടുംബാംഗങ്ങളെ കാണാനാണ് അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചത്. ആദ്യം മെയ് 19 ലണ്ടനിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ ടിക്കറ്റ് പിന്നീട് റദ്ദാക്കി. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് വീണ്ടും യാത്ര ഷെഡ്യൂള്‍ ചെയ്തെങ്കിലും വീണ്ടും റദ്ദാക്കി. പിന്നീടാണ് വിമാന ദുരന്തം ഉണ്ടായ ദിവസമായ ജൂണ്‍ 12 ന് ടിക്കറ്റ് ബുക്ക് ചെയ്തത്. ബിസിനസ് ക്ലാസിലാണ് അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തത്. രണ്ടു തവണ റദ്ദാക്കിയ യാത്രയാണ് ഒടുവില്‍ അന്ത്യ യാത്രയായി മാറിയത്. ഭാര്യ മകളെയും കാണാനായിരുന്നു ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുടെ ലണ്ടനിലേക്കുള്ള യാത്ര.
സംസ്കാരത്തീയതി അടക്കമുള്ള കാര്യങ്ങള്‍ ബന്ധുക്കളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഋഷികേഷ് പട്ടേല്‍ അറിയിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംസ്കാരം നടത്തുന്നത്.
2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് വിജയ് രൂപാണി ഉണ്ടായിരുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തികമായി കരകയറാന്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിന് കഴിഞ്ഞു. രാഷ്ട്രീയത്തിനപ്പുറം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വം കൂടിയായിരുന്നു വിജയ് രൂപാണിയുടേത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications