എയര്‍ ഇന്ത്യ അപകടം; പൈലറ്റിനെ കുറ്റപ്പെടുത്തി ഇറ്റാലിയന്‍ മാധ്യമം: ശക്തമായ താക്കീതുമായി ഇന്ത്യ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ മുറിവുകള്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ മനസില്‍ മായാത്ത മുറിപ്പാടായി അവശേഷിക്കുകയാണ്. ലണ്ടന്‍ ലക്ഷ്യമിട്ട് പറന്നുയര്‍ന്ന ഉടനെയാണ് എഐ171 ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ഇന്ത്യയിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തങ്ങളിലൊന്നായിട്ടാണ് ഈ അപകടത്തെ അടയാളപ്പെടുത്തുന്നത്.
അപകടത്തിനു ശേഷം നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. അതിലൊന്നായിരുന്നു പൈലറ്റിന്റെ പിഴവ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞിരുന്നു. അപകടം നടന്ന് ആറു മാസത്തിനു ശേഷവും അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല.
എയര്‍ ഇന്ത്യ വിമാനാപകടത്തിന് പിന്നില്‍ പൈലറ്റിന്റെ മനഃപൂര്‍വമായ പിഴവുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റാലിയന്‍ മാധ്യമത്തിനെതിരേ രൂക്ഷമായ പ്രതികരണവുമായി കേന്ദ്ര അന്വേഷണ ഏജന്‍സി രംഗത്തെത്തി. വിമാനാപകടം അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് ഇറ്റാലിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്നും കേവലം അനുമാനങ്ങള്‍ മാത്രമാണെന്നും വ്യക്തമാക്കിയത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. മാധ്യമ സ്ഥാപനങ്ങള്‍ സംയമനം പാലിക്കണമെന്നും എഎഐബി അഭ്യര്‍ത്ഥിച്ചിരുന്നു.

വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനഃപൂര്‍വം ഓഫ് ചെയ്തതാണ് അപകടകാരണമെന്നാണ് ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ഇന്ധന സ്വിച്ചുകള്‍ 'റണ്‍' എന്ന പൊസിഷനില്‍ നിന്ന് കട്ട്ഓഫ് പൊസിഷനിലേക്ക് ഒരേസമയം മാറിയതാണ് എന്‍ജിനുകള്‍ നിലയ്ക്കാന്‍ കാരണമായത്. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ വിശകലനം ചെയ്തതില്‍ നിന്ന് പൈലറ്റുമാര്‍ തമ്മില്‍ ഇതിനെക്കുറിച്ച് സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരു പൈലറ്റ് 'എന്തുകൊണ്ടാണ് നിങ്ങള്‍ കട്ട്ഓഫ് ചെയ്തത്?' എന്ന് ചോദിക്കുമ്പോള്‍ 'ഞാന്‍ അങ്ങനെ ചെയ്തില്ല' എന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതും റെക്കോര്‍ഡിലുണ്ട്. ഇതാണ് അപകടം സംബന്ധിച്ച് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്യുന്നത് സംബന്ധിച്ച് പൈലറ്റുമാര്‍ തമ്മില്‍ ആശയക്കുഴപ്പമുണ്ടായി എന്നാണ് ഈ സംഭാഷണത്തിലൂടെ വ്യക്തമാകുന്നത്.
ഈ ശബ്ദരേഖകള്‍ കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഏത് പൈലറ്റാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. അപകടത്തില്‍ മരിച്ച പൈലറ്റ് കമാന്‍ഡര്‍ സുമീത് സഭര്‍വാളിനെ ലക്ഷ്യമിട്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാതെ ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത് തെറ്റാണെന്ന് എഎഐബി മുന്നറിയിപ്പ് നല്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അന്തിമ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അതുവരെ ഇത്തരം ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
അപകടത്തിന് ഒരു മാസത്തിനു ശേഷം പ്രസിദ്ധീകരിച്ച 15 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ടിലും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. പറന്നുയര്‍ന്ന് വെറും 32 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമായതും വിമാനം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിനു മുകളില്‍ ഇടിച്ചിറങ്ങിയതും. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും പ്രദേശത്തുണ്ടായിരുന്നവരും ഉള്‍പ്പെടെ ആകെ 260 പേരാണ് അന്നത്തെ ദാരുണമായ അപകടത്തില്‍ മരിച്ചത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications