വിജയവാഡ എയർപോർട്ടിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു; വിമാനത്തിലുണ്ടായിരുന്നത് 64 യാത്രക്കാർ
ആന്ധ്രാപ്രദേശ്; വിജയവാഡ എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടു. ലാന്റിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വിളക്കുമരത്തിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് IX1676 ദോഹ-വിജയവാഡ-തിരുച്ചിറപ്പള്ളി വിമാനമാണ് അപകടത്തിൽ പെട്ടത്. 19 പേരായിരുന്നു വവിമാനത്താവളത്തിൽ ഇറങ്ങാൻ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിന്റെ വലത് ചിറക് ഹൈമാസ് ലൈറ്റിന്റെ തൂണിൽ ഇടിക്കുകയായിരുന്നു.
പെട്ടെന്ന് തന്നെ പൈലറ്റ് എൻജിൻ ഓഫ് ആക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.












Click it and Unblock the Notifications