Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് എയർ ഇന്ത്യ; യാത്ര ചെയ്യുന്നതിനിടെ വിമാനത്തിന്റെ ജനൽ അടർന്നു വീണു, 3 പേർക്ക് പരിക്ക്!

ദില്ലി: എയർ ഇന്ത്യയുടെ ജനൽ അടർന്നു വീണു. പഞ്ചാബിലെ അമൃത്സറിൽ നിന്നും
ദില്ലിയിലേക്ക് തിരിച്ച വിമാനത്തിന്റെ ജനലാണ് ഇളകി വീണത്. ജനൽ പെട്ടെന്ന് തന്നെ അടക്കാൻ കഴിഞ്ഞതു മൂലം വൻ അപകടമാണ് ഒഴിവായത്. എന്നാൽ ജനൽ അടർന്ന് വീഴുമ്പോഴുണ്ടായ കുലുങ്ങലിൽ മൂന്ന് പേർക്ക് പരിക്ക് പറ്റി.

അമൃസറിൽ നിന്നും പറന്നുയർന്ന്​ 35 മിനിറ്റ്​ കഴിഞ്ഞ ശേഷമാണ്​ അപകടമുണ്ടായത്​. 15,000 അടി ഉയരത്തിൽ പറന്നുയരവെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം. ദില്ലി വിമാനത്താവളത്തിലെത്തിയ ഉടൻ പരിക്കേറ്റവർക്ക്​ പ്രാഥമിക ചികിത്സ നൽകി. 10-20 മിനിറ്റ്​ നേരത്തോളം വിമാനം ഇളകിയതായും യാത്രക്കാർ പറഞ്ഞു.

Plane

വിമാനത്തിലെ ജനലിലെ അകത്തെപാളി അടര്‍ന്നു വീണാണ് യാത്രക്കാരില്‍ ഒരാളുടെ തലക്ക് പരുക്ക് സംഭവിച്ചത്. ഇതോടെ യാത്രക്കാര്‍ ഭയാശങ്കയിലാകുകകയും ചെയ്തു. ചില യാത്രക്കാരെ ഓക്സിജന്‍ മാസ്‌ക് ധരിപ്പിക്കേണ്ട സാഹചര്യവുമുണ്ടായി. എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എയര്‍ ഇന്ത്യ ഡയറക്ടേറ്റ് ജനറള്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+