കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റണ്‍വേയില്‍ ജീപ്പ് കുതിച്ചെത്തി: എയര്‍ഇന്ത്യ വിമാനം നേരട്ടെ ടേക്ക് ഓഫ് ചെയ്തു!!

Google Oneindia Malayalam News

ദില്ലി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ജീപ്പ് ഓടിച്ച് കയറ്റിയതിനെ തുടര്‍ന്ന് വിമാനത്തിന് തകരാര്‍. പൂനെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. അതീവ വേഗത്തില്‍ ജീപ്പ് റണ്‍വേയിലേക്ക് എത്തുന്നത് കണ്ടതോടെ അപകടം ഒഴിവാക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ വിമാനത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചത്.

ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ?ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ?

പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ 321 എന്ന വിമാനം ടേക്ക് ഓഫ് ചെയ്യാനിരിക്കെയാണ് സംഭവം. എന്നാല്‍ പൂനെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ദില്ലിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനുമായി വിമാനം പിന്‍വലിച്ചതായി ഡിജിസിഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

xair-india-156

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡി‍ജിസിഎ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ഫീഡ് കൂടിയായ പൂനെ വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. സംഭവത്തിന്റെ വിശദാംശങ്ങള്‍ക്ക് വേണ്ടി വിമാനത്തിന്റെ കോക്ക് പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ നീക്കം ചെയ്യാന്‍ ഡിജിസിഎ എയര്‍ഇന്ത്യ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയോട് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി സഹകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Air India plane suffers damages as jeep, man on Pune runway force pilot to take off early
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X