കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയർഇന്ത്യ അഴിമതിക്കേസ്: പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

Google Oneindia Malayalam News

ദില്ലി: എയർ ഇന്ത്യ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ധനകാര്യമന്ത്രി പി ചിദംബരത്തെ ചോദ്യം ചെയ്തുു. യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നടന്ന കോടികളുടെ ഏവിയേഷൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പി ചിദംബരത്തെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തത്. പിഎംഎൽ ആക്ടിന് കീഴിൽ ചിദംബരത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി. ദില്ലിയിലെ എൻഫോഴ്സ്മെന്റ് ഏജൻസി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

 നങ്കന സാഹിബ് സംഭവത്തിൽ അപലപിച്ച് ഇന്ത്യ: സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു നങ്കന സാഹിബ് സംഭവത്തിൽ അപലപിച്ച് ഇന്ത്യ: സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു

ഐഎൻഎക്സ് മാക്സ് മീഡിയ കേസിൽ ആഗസ്റ്റ് 23ന് അറസ്റ്റിലായ ചിദംബരം ഏറ്റവും ഒടുവിൽ സിബിഐ കസ്റ്റഡിയിലായിരുന്നു ഉണ്ടായിരുന്നത്. ജാമ്യത്തിലിറങ്ങി ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് എയർ ഇന്ത്യ അഴിമതി കേസിലും ചിദംബരത്തിന് കുരുക്ക് മുറുകുന്നത്. യുപിഎ സർക്കാർ അധികാരത്തിലിരിക്കെ 2005ൽ എയർഇന്ത്യ വിമാനങ്ങൾ വാങ്ങിയതിലും റൂട്ടുകൾ പാട്ടത്തിന് നൽകിയതിലുമുള്ള അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യൽ. എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ് ലയനം, ലാഭകരമായ റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറിയ നടപടി, വിമാനങ്ങൾ വാടക്കക്കെടുക്കുന്നതിനും വാങ്ങുന്നതിനുമായി അക്കാലത്ത് ഉണ്ടാക്കിയിട്ടുള്ള കരാറുകൾ എന്നിവയാണ് എൻഫോഴ്മെന്റ് പരിശോധിച്ചുവരുന്നത്. ഇത്തരം ഇടപാടുകളിൽ കള്ളപ്പണം കൈകാര്യം ചെയ്തുിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

chidambaram2222-1

എയർ ഇന്ത്യ അഴിമതിയുമായി ബന്ധപ്പെട്ട് നിലവിൽ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എയർബസിൽ നിന്ന് 2006ൽ 48 വിമാനങ്ങളും ബോയിംഗിൽ നിന്ന് 68 വിമാനങ്ങളുമാണ് വാങ്ങുന്നതിന് വേണ്ടിയാണ് എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ഓർഡിനൻസ് നൽകിയത്. 70000 കോടി രൂപയുടെ ഇടപാടിൽ തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് ആരോപണമുയർന്നത്. ഈ കരാർ വഴി വിദേശത്തെ സ്വകാര്യ വിമാന നിർമാണ കമ്പനികൾക്ക് ലാഭമുണ്ടാക്കിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. 2011ൽ സിഎജിയും പ്രസ്തുുത കരാറിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ജർമൻ കമ്പനികളായ സാപ് എജി, ഐബിഎം എന്നിവയിൽ നിന്ന് 225 കോടി ചെലവിട്ട് സോഫ്റ്റ് വെയർ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊരു കേസ്. 2011ലാണ് ഈ ഇടപാട് നടക്കുന്നത്. ഈ സംഭവത്തിൽ സിബിഐ ആണ് കേസെടുത്തിരുന്നത്.

English summary
Air India scam: ED questions P Chindambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X