Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹായത്തിനായി കൈനീട്ടി എയര്‍ ഇന്ത്യ; ചോദിച്ചത് 10000 കോടി: നേരിടുന്നത് വലിയ പ്രതിസന്ധികള്‍

ന്യൂഡല്‍ഹി: ലോകത്തെ വ്യോമയാന മേഖലയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു അഹമ്മദാബാദില്‍ കഴിഞ്ഞ ജൂണിലുണ്ടായ വിമാനാപകടം. എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 240ലേറെ പേര്‍ മരിക്കാനിടയായ സംഭവം രാജ്യം ഇന്നും നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. എയര്‍ ഇന്ത്യയുടെയും ബോയിങ് വിമാനക്കമ്പനിയുടെയും വിശ്വാസ്യതയ്ക്ക് തന്നെ കളങ്കം ഏല്‍പ്പിച്ച സംഭവമായിരുന്നു ഈ അപകടം. ഈ അപകടത്തെ തുടര്‍ന്ന് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എയര്‍ ഇന്ത്യ.

ഇപ്പോഴിതാ, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഉടമസ്ഥരായ ടാറ്റാ സണ്‍സിനോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും സഹായത്തിനായി കൈനീട്ടുകയാണ് എയര്‍ ഇന്ത്യ. 10000 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

air india plane crash

നിലവില്‍ ടാറ്റ ഗ്രൂപ്പിന് എയര്‍ലൈനില്‍ 79.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമാണ്. ജൂണില്‍ ഉണ്ടായ വിമാനാപകടമാണ് വിമാനക്കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണം. ഇപ്പോഴും ഈ അപകടത്തിന് കാരണമായ ഘടകത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. പൈലറ്റിന്റെ പിഴവ് മൂലമാണ് അപകടം ഉണ്ടായതെന്ന വ്യാപകമായ അഭ്യൂഹങ്ങള്‍ വിമാന കമ്പനിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുകയും ചെയ്തു.

ഇതു കൂടാതെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സമയത്ത് വ്യോമ പാത അടച്ചിട്ടതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഈ സമയത്ത് 4000 കോടിയോളം രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായത്. അപകടത്തിന് ശേഷം എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെട്ടു. എയര്‍ ഇന്ത്യയുടെ സല്‍പേര് വീണ്ടെടുക്കാനും കമ്പനിയെ ആധുനികവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളാണ് ഇതോടെ പ്രതിസന്ധിയില്‍ ആയത്.

ഉടമകളില്‍ നിന്ന് സഹായം ലഭിച്ചാല്‍ അത് സുരക്ഷ, എന്‍ജിനീയറിങ്, മെയിന്റനന്‍സ് സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന ആരോപണത്തെ തുടര്‍ന്ന് ജീവനക്കാരുടെ പരിശീലനത്തിനും ക്യാബിന്‍ നവീകരണത്തിനും ഈ തുക വിനിയോഗിക്കും.

2022 ലാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ഇത്രയും വലിയ തുക അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായി പലിശ രഹിത വായ്പയായോ ഇക്വിറ്റി രൂപത്തിലോ ഫണ്ട് അനുവദിച്ചേക്കാം.

ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ജൂണിലെ എയര്‍ ഇന്ത്യ വിമാനാപകടം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എഐ 171 ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനം പറന്നുയര്‍ന്ന ഉടനെ കോളജ് കെട്ടിടത്തില്‍ ഇടിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ 241 പേര്‍ കൊല്ലപ്പെടുകയും വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

അപകടം കാരണം സംബന്ധിച്ച് ജൂലൈ 12ന് പുറത്തിറങ്ങിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ രണ്ട് എന്‍ജിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചിരുന്നു. ഇതോടെ പറന്നുയരാനുള്ള വിമാനത്തിന്റെ ശേഷി നഷ്ടപ്പെടുകയും തകര്‍ന്നു വീഴുകയും ആയിരുന്നു. അന്തിമ റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണയ്ക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കുകയെന്ന ലക്ഷ്യം കൈവരിക്കാനും കമ്പനി വലിയ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ വൈഡ് ബോഡി ജെറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+