Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് നാല് മുതൽ ആഭ്യന്തര സർവീസ്: ബുക്കിംഗ് തുടങ്ങി എയർ ഇന്ത്യ, നിർദേശം ഇങ്ങനെ...

ദില്ലി: മെയ് നാല് മുതൽ ബുക്കിംഗ് ആരംഭിക്കാൻ എയർ ഇന്ത്യ. മെയ് നാല് മുതൽ ആഭ്യന്തര സർവീസും ജൂൺ ഒന്ന് മുതൽ രാജ്യാന്തര റൂട്ടുകളിൽ സർവീസ് നടത്താനുമാണ് നീക്കം. മെയ് മൂന്നുവരെ ആഭ്യന്തര യാത്രകൾക്ക് ബുക്കിംഗ് സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപക ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെയാണ് പ്രഖ്യാപനം പുറത്തുവന്നത്. എന്നാൽ മെയ് 31 ന് ശേഷം മാത്രമായിരിക്കും എയർ ഇന്ത്യ രാജ്യാന്തര യാത്രകൾക്കുള്ള ബുക്കിംഗ് സ്വീകരിക്കുക. സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം കുടുതൽ വിവരങ്ങൾ അറിയിക്കാമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്.

എന്നാൽ കൊറോണ പ്രതിസന്ധി രൂക്ഷമായതോടെ എയർഇന്ത്യ ചരക്കുഗതാഗതത്തിന് രാജ്യത്തിനകത്തും രാജ്യാന്തര റൂട്ടുകളിലും എയർ ഇന്ത്യ സർവീസ് നടത്തിവരുന്നുണ്ട്. ഡിസംബർ മുതൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സർവീസ് നടത്തിവരുന്നത്. എയർ ഇന്ത്യയുടെ ബി- 787 വിമാനമാണ് ചൈനയിലെ ഗ്വാങ്സുവിലേക്ക് മരുന്നുകളെത്തിക്കുന്നതിനായി ശനിയാഴ്ച പുറപ്പെട്ടതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച ഹോങ്കോങ്ങിൽ നിന്നും ഷാങ്ഹായിയിൽ നിന്നുമായി 170 ടൺ കൊവിഡ് 19 മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളുമാണ് എത്തിച്ചതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

04-air-india-600

നിലവിൽ ആഗോള തലത്തിലുള്ള ആരോഗ്യ പ്രതിസന്ധി കണക്കിലെടുത്ത് മെയ് മൂന്ന് വരെ ഞങ്ങൾ ആഭ്യന്തര വിമാന സർവീസുകളുടെ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്. രാജ്യാന്തര വിമാന സർവീസ് മെയ് 31 വരെയും നിർത്തലാക്കിയിട്ടുണ്ടെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്. എന്നാൽ മെയ് 4 മുതൽ തിരഞ്ഞെടുക്കപ്പെടുന്ന ചില ആഭ്യന്തര റൂട്ടുകളിലും ജൂൺ ഒന്നിന് ശേഷം രാജ്യാന്തര റൂട്ടുകളിലും ബുക്കിംഗ് ആരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ എല്ലാ ആഭ്യന്തര- രാജ്യാന്തര വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു. ഏപ്രിൽ 14ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം രണ്ടാം ഘട്ട ലോക്ക്ഡൌണിലേക്ക് പോകുകയാണെന്ന സന്ദേശമാണ് നൽകിയത്. ഇതോടെ രാജ്യത്തെ ലോക്ക് ഡൌൺ മെയ് മൂന്ന് വരെ നീട്ടുകയും ചെയ്യുകയായിരുന്നു. നിലവിൽ ചരക്ക് വിമാനങ്ങൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത്.

Recommended Video

cmsvideo
    പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam

    അതേ സമയം മരുന്നുകളെത്തിക്കുന്നതിനും മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്കുമായി ലൈഫ് ലൈൻ ഉഡാൻ വിമാനങ്ങൾ രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡിജിസിഎ മുന്നോട്ടുവെക്കുന്ന കോറോണ സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+