Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളുടെ മടക്കം വൈകിയേക്കും; യുഎഇയിലേക്ക് ജൂലായ് ആറ് വരെ സര്‍വിസുണ്ടാകില്ലെന്ന് എയര്‍ഇന്ത്യ

ദില്ലി: യുഎഇയിലേക്കുള്ള വിമാനസര്‍വീസുകള്‍ ജൂലായ് ആറ് വരെയുണ്ടാകില്ലെന്ന് അറിയിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്, ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാനങ്ങള്‍ 2021 ജൂലൈ 6 വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചും. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ഞങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലും വെബ്സൈറ്റിലും ശ്രദ്ധിക്കണമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

air india

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

അതേസമയം, യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന് പിന്നാലെ ജൂലായ് 24 മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. യാത്രക്കാരുടെ മറുപടി കൊടുക്കുന്നതിനിടെ ട്വിറ്ററിലാണ് എയര്‍ ഇന്ത്യ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. അതേസമയം, മറ്റ് വിമാനക്കമ്പനികളും ജൂലായ് ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന സൂചന നല്‍കിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയാമെങ്കില്‍ പ്രവാസികളുടെ മടക്ക യാത്ര ഇനിയും വൈകും.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്ക് യുഎഇ പിന്‍വലിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ദുബായില്‍ ഇറങ്ങുമ്പോഴും പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു. കൂടാതെ, എത്തിച്ചേര്‍ന്നതിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ അവരുടെ പിസിആര്‍ പരിശോധന ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനില്‍ കഴിയണം.

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+