വിമാനത്തിന്റെ തറയിലുറങ്ങിയ സംഭവത്തില്‍ 3 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
സീറ്റ് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഈ ജീവനക്കാരന്‍ തറയില്‍ ഉറങ്ങിയതെന്ന് കരുതുന്നു.
ദില്ലി: വിമാനയാത്രയ്ക്കിടെ തറയിലുറങ്ങിയ സംഭവത്തില്‍ എയര്‍ ഇന്ത്യയിലെ 3 ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായവരില്‍ ഒരു എയര്‍ ഹോസ്റ്റസും ഉള്‍പ്പെടും. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ ഫ് ളൈറ്റ് AI-102ല്‍ ആയിരുന്നു സംഭവം.
ഫസ്റ്റ് ക്ലാസ് ഗ്യാലറിയിലെ തറയില്‍ ഒരു ജീവനക്കാരന്‍ ഉറങ്ങുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിമാനം ദില്ലിയിലെത്തിയശേഷം യാത്രക്കാരില്‍ ചിലര്‍ എയര്‍ ഇന്ത്യ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനിയോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

വിമാനജീവനക്കാരനെ ഫ് ളൈറ്റ് തറയില്‍ ഉറങ്ങാന്‍ അനുവദിച്ചതില്‍ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അന്വേഷണത്തിനുശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കൂയെന്നും വക്താവ് പറഞ്ഞു. എയര്‍ ഇന്ത്യ ജീവനക്കാര്‍ വിമാനത്തില്‍ സൗജന്യമായി യാത്ര ചെയ്യുന്നത് പതിവാണ്.
സീറ്റ് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഈ ജീവനക്കാരന്‍ തറയില്‍ ഉറങ്ങിയതെന്ന് കരുതുന്നു. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ വിമാനജീവനക്കാര്‍ പാലിക്കേണ്ട കാര്യങ്ങള്‍ അവഗണിച്ചതായി പ്രധമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെടുത്തത്.












Click it and Unblock the Notifications