കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നത് മൂന്നാം ദിവസം

  • By Desk
Google Oneindia Malayalam News

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറുകയാണ് ഉണ്ടായത്. കുടുങ്ങിയ വിമാനം മാറ്റാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പ്രധാന റണ്‍വെ അടച്ചതോടെ വിമാന സര്‍വ്വീസുകളെ ബാധിച്ചു. റണ്‍വെയില്‍ നിന്നും തെന്നിമാറിയ വിമാനം റണ്‍വെയിലേക്ക് തന്നെ മാറ്റാനുളള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദൗത്യം വിജയിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. രാജ്യത്തെ തിരക്കേറിയ വിമാനത്താവളമാണ് മിയല്‍.

ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന്ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന്

എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ദര്‍ വിമാനം നീക്കാനുളള ജോലികള്‍ ചൊവ്വാഴ്ച മുതല്‍ തുടരുന്നു. എയര്‍ക്രാഫ്റ്റ് റിക്കവറി കിറ്റാണ് ഉപയോഗി്ക്കുന്നത്. കുടുങ്ങിയ ഇടത്തു നിന്നും, വിമാനം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്തതായി റണ്‍വെയില്‍ എത്തിക്കണം. പിന്നീട് ഹാംഗറിലെത്തിക്കണം, അതിനുളള ശ്രമങ്ങളാണ് നടക്കുന്നത്. 150 മീറ്റര്‍ റാംപ്, സാങ്കേതിക വിദഗ്ദര്‍ വിമാനം പുല്ലു നിറഞ്ഞ ഭാഗത്തു നിന്നും നീക്കാനായി ഉപയോഗിക്കുന്നു. റണ്‍വെയില്‍ നിന്നും തെന്നിമാറിയ വിമാനം റണ്‍വെക്കും പുല്ലുളള ഭാഗത്തുമായാണ് കുടുങ്ങിക്കിടക്കുന്നത്. റിക്കവറി കിറ്റ്, സമാന ആവശ്യങ്ങള്‍ക്കായി എയര്‍ ഇന്ത്യക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. മാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എത്തിച്ചതാണ് റിക്കവറി കിറ്റ്.

spicejet-1

ബോയിംഗ് 737 സ്‌പൈസ് ജെറ്റിന്റേതാണ്. പകുതിയോളം റണ്‍വെയില്‍ കുടുങ്ങിയ നിലയിലാണ് വിമാനം. തിങ്കളാഴ്ചയാണ് സംഭവം. ജയ്പ്പൂരില്‍ നിന്നും വരികയായിരുന്ന വിമാനത്തില്‍ 167 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. മോശം കാലാവസ്ഥയും പ്രധാന റണ്‍വെ അടച്ചതും കാരണം ചൊവ്വാഴ്ച ഇവിടെ നിന്നുളള 203 വിമാനങ്ങളുടെ സര്‍വ്വീസ് മുടങ്ങി. വിമാനം കുടുങ്ങിയതിനെത്തുടര്‍ന്ന് ബുധനാഴ്ച മാത്രം 75 സര്‍വ്വീസുകള്‍ നിര്‍ത്തേണ്ടി വന്നു. സിറ്റി എയര്‍പോര്‍ട്ടില്‍ മാത്രമാണ് വലിയ റണ്‍വെ ഉളളത് എന്നതാണ് കാര്യങ്ങള്‍ അവതാളത്തിലാക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് 2 റണ്‍വെകള്‍ ഉണ്ട്. രണ്ടാമത്തതിന് ഒരു മണിക്കൂറില്‍ 35 എയര്‍ക്രാഫ്റ്റുകള്‍ കൈകാര്യം ചെയ്യാനുളള ശേഷി ഉണ്ട്. പ്രധാന റണ്‍വെക്ക് 48 വിമാനങ്ങള്‍ ഒരു മണിക്കൂറിനുളളില്‍ എന്നതാണ് കണക്ക്. ഒരു ദിവസം ഏതാണ്ട് ആയിരം പേര്‍ക്ക് വരാനും പോകാനുമുളള സൗകര്യം ഇവിടെയുണ്ട്. അതിനാല്‍ ലോകത്തിലെ ഏറ്റവും തിരക്കുളള സിംഗിള്‍ റണ്‍വെ എയര്‍പോര്‍ട്ടു കൂടിയാണ് മുംംബൈ വിമാനത്താവളം.

മുബൈയില്‍ മഴ തുടുകയാണ്. രത്‌നഗിരിയില്‍ ഡാം പൊട്ടി ഒന്‍പത് ആളുകള്‍ മരിച്ചു, 16 പേരെ കാണാതായി. കിഴക്കന്‍ മലാഡ് ഭാഗത്ത് 26 പേര്‍ മതിലിടാഞ്ഞ് വീണ് മരിച്ചു. ദേശിയ ജലകമ്മീഷന്‍ മുംബൈയില്‍ സംഭവിക്കാന്‍ പോകുന്ന മറ്റൊരു ദുരന്തത്തെപ്പറ്റി മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വെളളം കെട്ടിക്കിടന്ന് പ്രളയം വരാനുളള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. ഡ്രൈനേജ് സിസ്റ്റം കാര്യക്ഷമം അല്ല എന്നതും പെയ്ത്ത് വെളളം ഭൂമിയിലോക്ക് പോകുന്നില്ല എന്നതും അവസ്ഥ രൂക്ഷമാക്കും. സെന്‍ട്രല്‍ റെയില്‍വെ, സബറൈന്‍ സര്‍വ്വീസുകള്‍ മുംബൈ ഡിവിഷനില്‍ തുടങ്ങാന്‍ തീരുമാനിച്ചു. കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം വരുന്ന 24 മണിക്കൂര്‍ കനത്ത മഴ തുടരും. തീങ്കളാഴ്ച രാത്രിയില്‍ മുംബൈ നഗരത്തില്‍ പെയ്തത് 10 വര്‍ഷത്തിനുളളിലുണ്ടായതില്‍ വെച്ചും റെക്കോഡ് മഴ ആണ്.

English summary
Air India team pulls back SpiceJet plane stuck on Mumbai airport runway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X