48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ; ഉത്തരവിറക്കുമ്പോള്‍ പലരും ജോലിയില്‍
ദില്ലി: 48 പൈലറ്റുമാരെ ജോലിയില്‍ നിന്നും പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരെയാണ് പുറത്താക്കിയത്. അതേസമയം കഴിഞ്ഞ വര്‍ഷം രാജി കത്ത് നല്‍കുകയും പിന്നീട് നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് ജോലിയിലേക്ക് പ്രവേശിപ്പിച്ചവരേയുമാണ് പുറത്താക്കിയതെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.
കൊവിഡ്-19 പ്രതിസന്ധി മൂലം നേരിടേണ്ടി വന്ന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പുറത്താക്കല്‍ നടപടികള്‍ക്ക് പിന്നില്‍. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് തിരിച്ചടിയായി കൊവിഡ് വ്യാപനം. ഇതോടെ സര്‍വ്വീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

ഉടന്‍ തന്നെ സര്‍വ്വീസുകളുടെ എണ്ണം സാധാരണ നിലയിലേക്ക് വരാനുള്ള സാധ്യതയില്ല. കമ്പനി വലിയ നഷ്ടമാണ് നേരിടുന്നതെന്നും എയര്‍ ഇന്ത്യ കത്തില്‍ പറയുന്നു.
പുറത്താക്കല്‍ നടപടി നേരിടുന്ന സമയത്തും അവര്‍ ജോലിയില്‍ തുടരുന്നുണ്ടായിരുന്നു. സര്‍വ്വീസ് പൂര്‍ത്തിയാക്കിയശേഷമാണ് പുറത്താക്കല്‍ നടപടിയെ കുറിച്ച് പലരും അറിയുന്നത്. ഓഗസ്റ്റ് 13 ന് രാത്രി 10 മണിയോടെയാണ് പൈലറ്റുമാരെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇറക്കുന്നത്.
പൈലറ്റുമാരെ നിയമവിരുദ്ധമായി പുറത്താക്കിയ നടപടിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ് അസോസിയേഷന് എയര്‍ഇന്ത്യാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബന്‍സലിന് കത്ത് എഴുതിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications