കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ; ഉത്തരവിറക്കുമ്പോള്‍ പലരും ജോലിയില്‍

Google Oneindia Malayalam News

ദില്ലി: 48 പൈലറ്റുമാരെ ജോലിയില്‍ നിന്നും പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരെയാണ് പുറത്താക്കിയത്. അതേസമയം കഴിഞ്ഞ വര്‍ഷം രാജി കത്ത് നല്‍കുകയും പിന്നീട് നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് ജോലിയിലേക്ക് പ്രവേശിപ്പിച്ചവരേയുമാണ് പുറത്താക്കിയതെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.

കൊവിഡ്-19 പ്രതിസന്ധി മൂലം നേരിടേണ്ടി വന്ന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പുറത്താക്കല്‍ നടപടികള്‍ക്ക് പിന്നില്‍. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് തിരിച്ചടിയായി കൊവിഡ് വ്യാപനം. ഇതോടെ സര്‍വ്വീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

air india

ഉടന്‍ തന്നെ സര്‍വ്വീസുകളുടെ എണ്ണം സാധാരണ നിലയിലേക്ക് വരാനുള്ള സാധ്യതയില്ല. കമ്പനി വലിയ നഷ്ടമാണ് നേരിടുന്നതെന്നും എയര്‍ ഇന്ത്യ കത്തില്‍ പറയുന്നു.

പുറത്താക്കല്‍ നടപടി നേരിടുന്ന സമയത്തും അവര്‍ ജോലിയില്‍ തുടരുന്നുണ്ടായിരുന്നു. സര്‍വ്വീസ് പൂര്‍ത്തിയാക്കിയശേഷമാണ് പുറത്താക്കല്‍ നടപടിയെ കുറിച്ച് പലരും അറിയുന്നത്. ഓഗസ്റ്റ് 13 ന് രാത്രി 10 മണിയോടെയാണ് പൈലറ്റുമാരെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇറക്കുന്നത്.

പൈലറ്റുമാരെ നിയമവിരുദ്ധമായി പുറത്താക്കിയ നടപടിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ എയര്‍ഇന്ത്യാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബന്‍സലിന് കത്ത് എഴുതിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചുപ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'

രാഹുലും സോണിയയും കളത്തിലിറങ്ങി, ബിജെപി പത്തിമടക്കി ഒളിച്ചു! ഐതിഹാസിക വിജയമെന്ന് കെസിരാഹുലും സോണിയയും കളത്തിലിറങ്ങി, ബിജെപി പത്തിമടക്കി ഒളിച്ചു! ഐതിഹാസിക വിജയമെന്ന് കെസി

English summary
Air India Terminate 48 pilots due the Financial crisis over covid-19 pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X