Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം- കൊച്ചി എയർ ഇന്ത്യ വിമാനത്തിന് ആകാശച്ചുഴിയിൽ പെട്ട് തകരാർ: യാത്രക്കാർ സുരക്ഷിതർ

കൊച്ചി: കൊച്ചി- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന് ആകാശച്ചുഴിയിൽപ്പെട്ട് തകരാർ. 172 യാത്രക്കാരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാർ സംഭവിച്ചത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർഇന്ത്യ അറിയിച്ചുണ്ട്. സംഭവത്തിൽ എയർ ഇന്ത്യ സുരക്ഷാ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എയർ ഇന്ത്യയുടെ എ1467 എന്ന ദില്ലി- തിരുവനന്തപുരം- കൊച്ചി വിമാനം എയർ ടർബുലൻസിൽ ഇടിക്കുകയായിരുന്നു. എന്നാൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടെ വിമാനം സുരക്ഷാ പരിശോധനകൾക്കായി വേഗം ഇറക്കുകയായിരുന്നു. തുടർന്ന് തിരിച്ചുള്ള വിമാനം നാല് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് എയർഇന്ത്യ അധികൃതർ വ്യക്തമാക്കി.

air-india-15

സെപ്തംബർ 17ന് എയർ ഇന്ത്യുയുടെ ദില്ലി- വിജയവാഡ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തകർന്നതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിനുള്ളിൽ നിന്നുള്ള ചിത്രങ്ങളും എഎൻഐ പുറത്തുവിട്ടിരുന്നു. ട്വിറ്ററുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ക്യാബിൻ ക്രൂവിൽ ഒരാൾക്ക് പരിക്കേറ്റെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം പരിക്കേറ്റ ജീവനക്കാരനെ പരിശോധനക്ക് വിധേയമാക്കിയെന്നും മാധ്യമറിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എയർബസ് A320ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.

ദില്ലി- വിജയവാഡ വിമാനം ആകാശച്ചുഴിയിൽപ്പെട്ടെന്ന് സ്ഥിരീകരിച്ച എയർ ഇന്ത്യ വക്താവ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരാഴ്ചക്കിടെ രണ്ട് സംഭവങ്ങളാണ് എയർഇന്ത്യ വിമാനങ്ങൾക്ക് സംഭവിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+