കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകും: വ്യോമയാന മന്ത്രി

  • By Staff
Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചില്ലെങ്കില്‍ ഭാവിയിലെ പ്രവര്‍ത്തനം പ്രയാസകരമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചില്ലെങ്കില്‍ പ്രവര്‍ത്തനത്തിനുള്ള പണം ലഭിക്കില്ല. നഷ്ടം നികത്താന്‍ നേരത്തെ ആശ്രയിച്ചിരുന്നത് ധനകാര്യ മന്ത്രാലയത്തെയാണ്. എന്നാല്‍ ഇപ്പോള്‍ മന്ത്രാലയത്തിലും പണമില്ല. പിന്നെയുള്ളൊരു വഴി ബാങ്കുകളിലേക്ക് പോകുകയെന്നതാണെന്നും മന്ത്രി പറഞ്ഞു.

സാധ്വി പ്രഗ്യയുടെ ദേശഭക്ത് പരാമർശം ലോക്സഭാ രേഖകളിൽ നിന്ന് നീക്കി: പ്രതിഷേധമറിയിച്ച് പ്രതിപക്ഷം.. സാധ്വി പ്രഗ്യയുടെ ദേശഭക്ത് പരാമർശം ലോക്സഭാ രേഖകളിൽ നിന്ന് നീക്കി: പ്രതിഷേധമറിയിച്ച് പ്രതിപക്ഷം..

എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നാല്‍ അത് ഒരു ഫസ്റ്റ് ക്ലാസ് ആസ്തിയാണ്. അതിനാല്‍ ഇപ്പോള്‍ അത് വില്‍ക്കുകയാണെങ്കില്‍ വാങ്ങാന്‍ ആളുകള്‍ വരും. എന്നാല്‍ ഇപ്പോള്‍ വില്‍ക്കേണ്ട എന്ന് തീരുമാനിച്ചാല്‍ ഭാവിയില്‍ പ്രവര്‍ത്തനം അവതാളത്തിലാകും. എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ന്യായമായ പ്രതിഫലം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ക്ക് ന്യായമായ കരാര്‍ ലഭിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പരിശീലനം ലഭിച്ച 4,000 എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 11,000 കരാറുകള്‍ ഇതിനോടകം ഉറപ്പു വരുത്തിയിട്ടുണ്ട്. എയര്‍ലൈന്‍ വാങ്ങുന്നവര്‍ക്ക് പരിശീലനം ലഭിച്ച ആളുകളെയും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

air-india-15632

ഈ വര്‍ഷം ആഗസ്റ്റിലാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുകയാണെന്നും നിരവധി ആളുകള്‍ക്ക് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചത്. എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഭേദഗതി) ബില്‍ 2019 ആഗസ്റ്റ് 3ന് പാര്‍ലമെന്റ് പാസാക്കി. ഈ ബില്‍ പ്രകാരം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 35 ലക്ഷമായി ഉയര്‍ത്തും. എയര്‍ ഇന്ത്യയെ കടബാധ്യതയില്‍ നിന്നും രക്ഷപ്പെടുത്താനാണ് സ്വകാര്യവത്കരിക്കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എയര്‍പോര്‍ട്ട്‌സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്റ്റ്, 2008 നേരത്തെ രാജ്യസഭയും പാസാക്കിയിരുന്നു.

English summary
Air India Will Have Difficulties In Operation If It Is Not Privatised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X