ബലോചുകള്‍ക്ക് നല്ലകാലം, ഇന്ത്യയില്‍ നിന്ന് ആകാശവാണിയുടെ ആപ്പും വെബ്സൈറ്റും
ദില്ലി: പാകിസ്താനിലെ ബലോച് അഭയാര്‍ത്ഥികളുടെ പോരാട്ടങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വാഗ്ദാനങ്ങളും. ആകാശവാണിയുടെ വെബ്ബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമാണ് ബലോചുകള്ക്കായി ഇന്ത്യ ആരംഭിച്ചിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള ബലോചി ഭാഷ സംസാരിക്കുന്നവര്‍ക്കും ആകാശവാണിയുടെ വെബ്ബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ലഭിക്കും.
1974-74 കാലഘട്ടത്തിലാണ് കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്റ്റേണല്‍ സര്‍വ്വീസ് ഡിവിഷന് ബലോചി ഭാഷയില്‍ പ്രക്ഷേപണം ആരംഭിച്ചത്. പ്രസാര്‍ ഭാരതി ചെയര്‍പേഴ്സണ്‍ സൂര്യ പ്രകാശാണ് ബലോചി മൊബൈല്‍ ആപ്ലിക്കേഷന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിനിടെ പാക് അധീന ബലൂചിസ്താനില്‍ ബലോചുകള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആകാശവാണിയുടെ വെബ്സൈറ്റ് ആരംഭിക്കാനുള്ള തീരുമാനം ഇന്ത്യ കൈക്കൊള്ളുന്നത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ളതും അസ്വസ്ഥപ്പെടുത്തുന്നതുമായ ഒരു പ്രദേശത്തെക്കുറിച്ച് ഒരു പ്രധാമന്ത്രി സ്വാതന്ത്യദിന സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന ആദ്യത്തെ സംഭവമാണിത്.
ബലോച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹുംതാഗ് ബുഗ്തിയുമായി അഭിമുഖം നടത്തുന്നതിനായി ദൂരദര്ശന് ഒരു സംഘത്തെ നേരത്തെ ജനീവയിലേക്ക് അയച്ചിരുന്നു. 108 രാജ്യങ്ങളിലായി 27 ഭാഷകളില്‍ 50 പരിപാടികളാണ് എക്സ്്റ്റേണല് സര്‍വ്വീസ് ഡിവിഷന് കീഴിലുള്ളത്. ബലോചി ഇള്‍പ്പെടെ 15 ഭാഷകളിലുള്ള പരിപാടികളാണ് ആപ്പില്‍ ലഭിക്കുക.
-
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ;50,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി












Click it and Unblock the Notifications