കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലോചുകള്‍ക്ക് നല്ലകാലം, ഇന്ത്യയില്‍ നിന്ന് ആകാശവാണിയുടെ ആപ്പും വെബ്‌സൈറ്റും

  • By Sandra
Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ ബലോച് അഭയാര്‍ത്ഥികളുടെ പോരാട്ടങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വാഗ്ദാനങ്ങളും. ആകാശവാണിയുടെ വെബ്ബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമാണ് ബലോചുകള്‍ക്കായി ഇന്ത്യ ആരംഭിച്ചിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള ബലോചി ഭാഷ സംസാരിക്കുന്നവര്‍ക്കും ആകാശവാണിയുടെ വെബ്ബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ലഭിക്കും.

ഇന്ത്യന്‍ വിമാനയാത്രക്കാര്‍ കര്‍ക്കശക്കാരെന്ന് യുഎഇ, റിപ്പോര്‍ട്ടില്‍ പറയുന്നത് ഇക്കാര്യങ്ങള്‍..ഇന്ത്യന്‍ വിമാനയാത്രക്കാര്‍ കര്‍ക്കശക്കാരെന്ന് യുഎഇ, റിപ്പോര്‍ട്ടില്‍ പറയുന്നത് ഇക്കാര്യങ്ങള്‍..

1974-74 കാലഘട്ടത്തിലാണ് കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്റ്റേണല്‍ സര്‍വ്വീസ് ഡിവിഷന്‍ ബലോചി ഭാഷയില്‍ പ്രക്ഷേപണം ആരംഭിച്ചത്. പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍ സൂര്യ പ്രകാശാണ് ബലോചി മൊബൈല്‍ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

all-india-radio

സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിനിടെ പാക് അധീന ബലൂചിസ്താനില്‍ ബലോചുകള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആകാശവാണിയുടെ വെബ്‌സൈറ്റ് ആരംഭിക്കാനുള്ള തീരുമാനം ഇന്ത്യ കൈക്കൊള്ളുന്നത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ളതും അസ്വസ്ഥപ്പെടുത്തുന്നതുമായ ഒരു പ്രദേശത്തെക്കുറിച്ച് ഒരു പ്രധാമന്ത്രി സ്വാതന്ത്യദിന സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന ആദ്യത്തെ സംഭവമാണിത്.

ബലോച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹുംതാഗ് ബുഗ്തിയുമായി അഭിമുഖം നടത്തുന്നതിനായി ദൂരദര്‍ശന്‍ ഒരു സംഘത്തെ നേരത്തെ ജനീവയിലേക്ക് അയച്ചിരുന്നു. 108 രാജ്യങ്ങളിലായി 27 ഭാഷകളില്‍ 50 പരിപാടികളാണ് എക്‌സ്്‌റ്റേണല്‍ സര്‍വ്വീസ് ഡിവിഷന് കീഴിലുള്ളത്. ബലോചി ഇള്‍പ്പെടെ 15 ഭാഷകളിലുള്ള പരിപാടികളാണ് ആപ്പില്‍ ലഭിക്കുക.

English summary
AIR to launched website, mobile app for Balochi audience today.After PM Narendra Modi's corncern over Balochisthan also came up with the AIR's plans to lauch mobile app and website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X