എയർ മാർഷൽ അമർ പ്രീത് സിംഗ് പുതിയ വ്യോമസേന മേധാവി; സെപ്റ്റംബർ 30 ന് ചുമതലയേൽക്കും
ഡൽഹി: എയർ മാർഷൽ അമർ പ്രീത് സിംഗിനെ പുതിയ വ്യോമസേന മേധാവിയായി കേന്ദ്രം നിയമിച്ചു. എയർ ചീഫ് മാർഷൽ വിആർ ചൗധരിയുടെ വിരമിക്കലിന് പിന്നാലെയാണ് ഈ സ്ഥാനത്തേക്ക് അമർ പ്രീത് സിംഗ് എത്തുക. 1984 ൽ സേനയിൽ ചേർന്ന അമർ പ്രീത് നിലവിൽ വ്യോമസേന ഉപമേധാവിയാണ്. 59ം വയസ്സിലാണ് വ്യോമസേനയുടെ മേധാവിയാകുന്നത്. സെപ്റ്റംബർ 30 നാണ് എയർ മാർഷൽ അമർ പ്രീത് സിംഗ് വ്യോമസേന മേധാവിയായി ചുമതലയേൽക്കുക.
1984 ൽ സേയിൽ ചേർന്ന അമർപ്രീത് നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്. ഐ എ എഫിനുള്ളിലെ വിവിധ തലങ്ങളിൽ ഏകദേശം നാല് പതിറ്റാണ്ടോളം അദ്ദേഹം സേവനം അനുഷ്ഠിച്ചു. 5,000 മണിക്കൂറിലധികം പറന്ന റെക്കോർഡും ഉൾപ്പെടുന്നു. 1984 ഡിസംബർറിൽ ഫൈറ്റർ പൈലറ്റ് സ്ട്രീമിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവ ഉൾപ്പെടുന്നതാണ് വിദ്യാഭ്യാസം, ഫ്ളൈയിംഗ് ഇൻസ്ട്രക്‌ടർ, എക്‌സ്പിരിമെൻ്റൽ ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു.

ഒരു ടെസ്റ്റ് പൈലറ്റ് എന്ന നിലയിൽ റഷ്യയിലെ മോസ്കോയിൽ മിഗ് 29 അപ്ഗ്രേഡ് പ്രോജക്റ്റ് മാനേജിംഗ് ടീമിനെ അദേദഹം നയിച്ചിട്ടുണ്ട്. നാഷണൽ ഫ്ലൈറ്റ് ടെസ്റ്റ് സെന്ററിന്റെ പ്രൊജക്ട് ഡയറക്ടറായും എയർ മാർഷൽ അമർ പ്രീത് സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. തേജസ് എന്ന ലൈറ്റ് കോംബോ എയർക്രാഫ്റ്റിന്റെ ഫ്ലൈറ്റ് ടെസ്റ്റിംഗ് ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം സേനയുടെ ഉപ മേധാവി ആയത്.
തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ( എൽ സി എ ) പ്രോഗ്രാമുമായുള്ള അദ്ദേഹം അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. വരും വർഷങ്ങളിൽ ഐ എ എഫിൻ്റെ യുദ്ധ തന്ത്രം രൂപപ്പെടുത്തുന്നതിൽ ഈ സംരംഭം നിർണായക പങ്ക് വഹിക്കും. തേജസ് പ്രോഗ്രാമിലേക്കുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്‌ചകളും സംഭാവനകളും, പ്രത്യേകിച്ച് തേജസ് എൽ സി എ എം കെ-1 ൻ്റെ ഫ്ലൈറ്റ് ടെസ്റ്റിംഗിൽ, ഇന്ത്യയുടെ വ്യോമ പോരാട്ട ശേഷി വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സാങ്കേതിക മികവും മുന്നോട്ടുള്ള സമീപനവും അടിവരയിടുന്നു.












Click it and Unblock the Notifications