കര്‍ഷകരെ കുറ്റം പറയുന്നത് ഫാഷനായി മാറി; ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ചത് കണ്ടില്ലേ: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരനോട് പ്രതികരിച്ചത്. നിലവിലെ സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് നിങ്ങള്‍ കാണുന്നില്ലെയെന്നും, ഞങ്ങള്‍ വീടുകളില്‍ പോലും മാസ്‌ക് ധരിച്ചാണ് കഴിയുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. എങ്ങനെയാണ് നിങ്ങള്‍ വായു മലിനീകരണത്തെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്ത് പദ്ധതിയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് കുറക്കാന്‍ എന്ത് പദ്ധതിയാണ് നടപ്പിലാക്കുക എന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ മൂലമാണ് വായു മലിനമാകുന്നതെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ പറയുന്നത്. അത് ഒരു ചെറിയ ശതമാനം മാത്രമാണ്. ഡല്‍ഹിയില്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി നിങ്ങള്‍ എന്താണ് ചെയ്തത്. എന്ത് തന്നെയായാലും രണ്ട് ദിനവസത്തനകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. എന്ത് നടന്നാലും കര്‍ഷകരുടെ മേല്‍ പഴി ചാരുന്നത് എല്ലാവരുടെയും ഫാഷന്‍ ആയി മാറിയിരിക്കുന്നുവെന്നും ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരേധനം ഏര്‍പ്പെടുത്തിയിട്ടും ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേയെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

കര്‍ഷകര്‍ക്ക് 80 ശതമാനം സബ്‌സീഡി നിരക്കില്‍ യന്ത്രങ്ങള്‍ നല്‍ക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത പറഞ്ഞു. വലിയ കര്‍ഷകര്‍ക്കിത് ബാധകമല്ലെന്നും, ചെറിയ കര്‍ഷകര്‍ക്കിത് ബാധകമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വായു മിലനീകരണം നിയന്ത്രിക്കുവാനായി അടിയന്തര നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കേണ്ടതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെ വായു മലിനീകരണ തോത് 500ന് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും രണ്ടാഴ്ച മുമ്പ് സ്‌കൂളുകള്‍ തുറന്നു. കുട്ടികളെല്ലാം ഈ വായു മലിനീകരണം ശ്വസിക്കുന്നില്ലേ ജസ്റ്റിസ് ഡിവൈ ചന്ദ്രജൂഡ് പറഞ്ഞു.
സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നുവെന്നും ഒരു ദിവസത്തില്‍ 20 സിഗരറ്റ് വലിക്കുന്നതിന് സതുല്യമാണ് ഡല്‍ഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹായരായ രാഹുല്‍ മെഹ്‌റ പറഞ്ഞു. കര്‍ശകര്‍ വൈക്കോല്‍ കത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമായി കാണുന്നത് പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നതാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനുള്ളി വായു മലിനീകരണം നീക്കുന്നതില്‍ എന്തെങ്കിലും ചെയ്യണമെന്നും കോടതി പറഞ്ഞു.
രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോയെന്നും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് കുറക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് ഹരിയാന സര്‍ക്കാരുകള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരുമായി അടിയന്തര യോഗം ചേരുമെന്ന് കോടതിയെ അറിയിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസത്തേക്കെങ്കിലും ശുദ്ധവായു ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ ഡല്‍ഹിയിലെ ഏറ്റവും മോശം വായുനിലവാരമാണ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അത്‌കൊണ്ട് തന്നെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. പാടത്ത് കൃഷി കഴിഞ്ഞതിന് ശേഷം ഡല്‍ഹിയിലെ സമീപ പ്രദേശങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് പതിവാണെന്നും ഇത് ഡല്‍ഹിയില്‍ വായു മലിനീകരണം വര്‍ധിക്കുന്നതിന് കാരണമായെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications