ദില്ലി നീങ്ങുന്നത് അപകടത്തിലേയ്ക്ക്! വായുമലിനീകരണത്തോത് സിവിയർ വിഭാഗത്തിൽ....
വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് 10 തീവണ്ടികൾ റദ്ദ് ചെയ്തിട്ടുണ്ട്.
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ പുകമഞ്ഞ് രൂക്ഷമാകുന്നു. ദില്ലിയിലെ ദേശീയ തലസ്ഥാന മേഖലയിലെ എൻസിആർ ( വായു ശുദ്ധീകരണ അളവ്) സിവിയർ വിഭാഗത്തിൽ നിൽക്കുകയാണ്. കൂടാതെ ദില്ലിയിലെ ലോധി റോഡ് മേഖലയിൽ പിഎം 2.5, പിഎം10 എന്നിവയും സിവിയർ പട്ടികയിലാണ്.

വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് 10 തീവണ്ടികൾ റദ്ദ് ചെയ്തിട്ടുണ്ട്. കൂടാതെ 10 തീവണ്ടികളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 20 തീവണ്ടി കൾ വൈകിയോടും. ദില്ലിയിലെ വായുമലിനീകരണം മോശം, അതീവ മോശം എന്നീ വിഭാഗത്തിലാണ് പോയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് വായുശുദ്ധി സിവിയർ പട്ടികയിൽ പ്രവേശിച്ചത്.

അസുഖങ്ങൾ
ദില്ലിയിൽ വായു മലിനീകരണ തോത് ഉയരുന്നത് ജനങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കും. ജനങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനിടയാക്കും. ഈ അവസ്ഥ തുടർന്നാൽ ആസ്ത്മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങൾ വരെ യുണ്ടാകാൻ സാധ്യതയുണ്ട്.

സുരക്ഷ ലെവലിൽ നിന്ന് ഉയർന്നു
ദില്ലിയിലെ വായുമലിനീകരണ നിരക്ക സുരക്ഷ ലെവലിൽ നിന്ന് ഉയർന്ന് സിവിയർ ലെവലിലേയ്ക്ക് എത്തിയിരിക്കുകയാണ്. കൂടാതെ മലനീകരണ നിരക്ക് ദിനം പ്രതിവർധിച്ചു വരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ തുടരുന്ന നിർമ്മാണ പ്രവർത്തനങങൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ സർക്കാകർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വഴിയരുകിൽ മാലിന്യം കത്തിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

ആരോഗ്യ അടിയന്തരാവസ്ഥ
വായു മലിനീകരണം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ജനങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തു പോകരുന്നെന്നും സ്കൂളുകൾ അടച്ചിടണമെന്നും ഇന്ത്യൻ മെഡിക്കൽ ആസോസിയോഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു ആഴ്ച സ്കൂളുകൾ പൂട്ടിയിട്ടിരുന്നു. പിന്നീട് തുറന്നു പ്രവർത്തിക്കുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങൾക്കും പങ്ക്
ദില്ലിയിൽ പുക മഞ്ഞുണ്ടാകാൻ ഗൾഫ് രാജ്യങ്ങൾക്കും പങ്കുണ്ടെന്നു റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ വായുശുദ്ധി ഗവേഷണ കേന്ദ്രമായ സഫർ (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ് ആൻഡ് റിസർച്ച്) വിഭാഗവും കാലാവസ്ഥ കേന്ദ്രവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇറാഖ്, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുണ്ടാകുന്ന പൊടിക്കാറ്റ് ദില്ലിയിലേയ്ക്ക് എത്തിയെന്നും കണ്ടെത്തിയിരുന്നു.

ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കടുക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം.
ഒരു വർഷത്തെ സമയം ലഭിച്ചിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് ട്രൈബ്യൂണലിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ട്രൈബ്യൂണൽ പറഞ്ഞു. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications