വിമാനക്കമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടി, പെരുനാളിന് നാട്ടില്‍ എത്തുന്ന മലയാളികള്‍ക്ക് തിരിച്ചടി
കൊച്ചി: റംസാന്‍ അനുബന്ധിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു. പെരുനാളിന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായാണ് കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്.
കേരളത്തിലേക്കുള്ള ചാര്‍ജ് പത്തിരട്ടിയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. മടക്കയാത്രയ്ക്കുള്ള ചാര്‍ജ് പഴയ നിരക്കില്‍ തന്നെയാണ്. പെരുനാളിനോട് അടുത്ത ദിവസത്തിലാണ് ചാര്‍ജ് അപ്രതീക്ഷിതമായി വര്‍ധിപ്പിച്ചത്.

ഹജ്ജ് യാത്രയ്ക്കുള്ള വിമാന യാത്രക്കൂലിയും ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരക്കില്‍ വ്യത്യാസം വന്നിട്ടില്ല. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഇത്തിഹാദ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിങ്ങനെ എല്ലാ വിമാനക്കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications