വിമാന ടിക്കറ്റ് നിരക്ക് തിരിച്ചു കിട്ടും; അല്ലെങ്കില്‍ ക്രെഡിറ്റ് ഷെല്‍, ഇഷ്ടമുള്ളവര്‍ക്ക് യാത്ര
ദില്ലി: ലോക്ക് ഡൗണ്‍ കാലത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര മുടങ്ങിപ്പോയവര്‍ക്ക് പണം മടക്കി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരും ഡിജിസിഎയും സുപ്രീംകോടതിയെ അറിയിച്ചു. ടിക്കറ്റ് നിരക്ക് പൂര്‍ണമായും മടക്കി നല്കാന് സാധിക്കാത്തവര്‍ക്ക് ക്രെഡിറ്റ് ഷെല്‍ പദ്ധതി നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Recommended Video
വിമാന ടിക്കറ്റ് തിരിച്ചുകിട്ടുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെയും ഡിജിസിഎയുടെയും പ്രതികരണം തേടിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇവര്‍ മറുപടി നല്കി. ഇതോടെ ടിക്കറ്റിന് മുടക്കിയ പണം നഷ്ടമാകില്ലെന്ന് ഉറപ്പായി. ഏതൊക്കെ യാത്രക്കാര്‍ക്കാണ് പണം മടക്കി കിട്ടുക, എന്താണ് ക്രെഡിറ്റ് ഷെല്‍ എന്നിവ വിശദീകരിക്കാം....

ആര്‍ക്കാണ് പണം തിരികെ കിട്ടുക
ആദ്യ രണ്ട് ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവര്‍ക്കാണ് പണം തിരിച്ചുകിട്ടുക. നിയമ പ്രകാരം ഈ സംഖ്യ തിരിച്ചുകൊടുക്കേണ്ടതാണ് എന്ന് കേന്ദ്രസര്‍ക്കാരും ഡിജിസിഎയും കോടതിയെ അറിയിച്ചു. വിമാന കമ്പനിക്ക് പണം മടക്കി നല്കാന് സാധിക്കില്ലെങ്കില്‍ ക്രെഡിറ്റ് ഷെല്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു.

മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ
മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പൂര്‍ണമായും പണം മടക്കി കിട്ടുക. ഇവര്‍ക്ക്് എത്രയും പെട്ടെന്ന് പണം മടക്കി നല്‍കണമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. മടക്കി നല്‍കാത്ത വിമാന കമ്പനികള്‍ യാത്രാ സൗകര്യം ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ക്രെഡിറ്റ് ഷെല്‍ ഇങ്ങനെ
പണം മടക്കി നല്കാന് സാധിക്കുന്നില്ലെങ്കില്‍ യാത്രക്കാരന് ഇനിയും യാത്ര ചെയ്യാന്‍ അവസരം നല്‍കണം. നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ യാത്രയ്ക്ക് അവസരം ഒരുക്കണം. ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തി നിര്‍ദേശിക്കുന്ന മറ്റുള്ളവര്‍ക്കും യാത്രയ്ക്ക് അവസരം ചെയ്യാമെന്നും കേന്ദ്രം വ്യക്തമാക്കി.

2021 മാര്‍ച്ച് 31 വരെ
ടിക്കറ്റ് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ യാത്രക്കാരന് അനുമതി നല്‍കണം. വിമാന കമ്പനി ഇക്കാര്യം അംഗീകരിക്കുകയും വേണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 2021 മാര്‍ച്ച് 31 വരെ ഈ അവസരം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരും ഡിജിസിഎയും സുപ്രീംകോടതിയെ അറിയിച്ചത്.

പ്രവാസി ലീഗല്‍ സെല്‍
പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്രെഡിറ്റ് ഷെല്‍ സംവിധാനം രണ്ടു വര്‍ഷത്തേക്ക് അനുവദിച്ചുകൂടെ എന്ന് വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത മാര്‍ച്ച് 31 വരെയുള്ള സമയമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications