കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന ടിക്കറ്റ് നിരക്ക് തിരിച്ചു കിട്ടും; അല്ലെങ്കില്‍ ക്രെഡിറ്റ് ഷെല്‍, ഇഷ്ടമുള്ളവര്‍ക്ക് യാത്ര

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ് കാലത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര മുടങ്ങിപ്പോയവര്‍ക്ക് പണം മടക്കി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരും ഡിജിസിഎയും സുപ്രീംകോടതിയെ അറിയിച്ചു. ടിക്കറ്റ് നിരക്ക് പൂര്‍ണമായും മടക്കി നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ക്രെഡിറ്റ് ഷെല്‍ പദ്ധതി നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Recommended Video

cmsvideo
Full Refund Must For Air Tickets Booked In Lockdown: Centre In Top Court | Oneindia Malayalam

വിമാന ടിക്കറ്റ് തിരിച്ചുകിട്ടുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെയും ഡിജിസിഎയുടെയും പ്രതികരണം തേടിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇവര്‍ മറുപടി നല്‍കി. ഇതോടെ ടിക്കറ്റിന് മുടക്കിയ പണം നഷ്ടമാകില്ലെന്ന് ഉറപ്പായി. ഏതൊക്കെ യാത്രക്കാര്‍ക്കാണ് പണം മടക്കി കിട്ടുക, എന്താണ് ക്രെഡിറ്റ് ഷെല്‍ എന്നിവ വിശദീകരിക്കാം....

ആര്‍ക്കാണ് പണം തിരികെ കിട്ടുക

ആര്‍ക്കാണ് പണം തിരികെ കിട്ടുക

ആദ്യ രണ്ട് ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവര്‍ക്കാണ് പണം തിരിച്ചുകിട്ടുക. നിയമ പ്രകാരം ഈ സംഖ്യ തിരിച്ചുകൊടുക്കേണ്ടതാണ് എന്ന് കേന്ദ്രസര്‍ക്കാരും ഡിജിസിഎയും കോടതിയെ അറിയിച്ചു. വിമാന കമ്പനിക്ക് പണം മടക്കി നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ക്രെഡിറ്റ് ഷെല്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു.

മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ

മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ

മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പൂര്‍ണമായും പണം മടക്കി കിട്ടുക. ഇവര്‍ക്ക്് എത്രയും പെട്ടെന്ന് പണം മടക്കി നല്‍കണമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. മടക്കി നല്‍കാത്ത വിമാന കമ്പനികള്‍ യാത്രാ സൗകര്യം ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ക്രെഡിറ്റ് ഷെല്‍ ഇങ്ങനെ

ക്രെഡിറ്റ് ഷെല്‍ ഇങ്ങനെ

പണം മടക്കി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ യാത്രക്കാരന് ഇനിയും യാത്ര ചെയ്യാന്‍ അവസരം നല്‍കണം. നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ യാത്രയ്ക്ക് അവസരം ഒരുക്കണം. ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തി നിര്‍ദേശിക്കുന്ന മറ്റുള്ളവര്‍ക്കും യാത്രയ്ക്ക് അവസരം ചെയ്യാമെന്നും കേന്ദ്രം വ്യക്തമാക്കി.

2021 മാര്‍ച്ച് 31 വരെ

2021 മാര്‍ച്ച് 31 വരെ

ടിക്കറ്റ് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ യാത്രക്കാരന് അനുമതി നല്‍കണം. വിമാന കമ്പനി ഇക്കാര്യം അംഗീകരിക്കുകയും വേണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 2021 മാര്‍ച്ച് 31 വരെ ഈ അവസരം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരും ഡിജിസിഎയും സുപ്രീംകോടതിയെ അറിയിച്ചത്.

 പ്രവാസി ലീഗല്‍ സെല്‍

പ്രവാസി ലീഗല്‍ സെല്‍

പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്രെഡിറ്റ് ഷെല്‍ സംവിധാനം രണ്ടു വര്‍ഷത്തേക്ക് അനുവദിച്ചുകൂടെ എന്ന് വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത മാര്‍ച്ച് 31 വരെയുള്ള സമയമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചത്.

കാത്തിരുന്നത് ഖത്തര്‍ അമീറിനെ... എത്തിയത് സഹോദരന്‍, കൂടെ രണ്ട് ലോറി ചരക്കും, സംഭവം ഇങ്ങനെകാത്തിരുന്നത് ഖത്തര്‍ അമീറിനെ... എത്തിയത് സഹോദരന്‍, കൂടെ രണ്ട് ലോറി ചരക്കും, സംഭവം ഇങ്ങനെ

English summary
Air Tickets Booked In Lockdown must be refund: Centre and DGCA In Top Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X