കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനമായി ആയുധ ഇടപാട് നടന്നത് 1980കളിൽ; റാഫേൽ ജെറ്റിന്റെ പ്രാധാന്യം വിവരിച്ച് ഐഎഎഫ്

Google Oneindia Malayalam News

ദില്ലി: റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിക്കു മുമ്പാകെ വന്ന ഒരുകൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കേ എയർ വൈസ് മാർഷൽ ടി ചലപതിയെ കോടതി വിസ്തരിച്ചു. റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുമായിമായി ബന്ധപ്പെട്ട തീരുമാനമെടുത്ത കൂട്ടത്തിലുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. റാഫേൽ യുദ്ധ വിമാനം വാങ്ങാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.

<strong>വോട്ട് ചെയ്താൽ വിരൽ മുറിക്കും... നക്സൽ ഭീഷണി, വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങി ജനങ്ങൾ!!</strong>വോട്ട് ചെയ്താൽ വിരൽ മുറിക്കും... നക്സൽ ഭീഷണി, വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങി ജനങ്ങൾ!!

ജഗ്വാർസ്, സുകോയ് 30 എസ്, ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ് എന്നിവയെല്ലാം 3-4- ജനറേഷനിലുള്ള വിമാനങ്ങളാണ്. എന്നാൽ 4+ ജനറേഷനിലുള്ള യുദ്ധ വിമാനങ്ങൾ ഇന്ത്യക്ക് ആവശ്യമായിരുന്നെന്ന് ചലപതി കോതിയിൽ വ്യക്തമാക്കി. നാലും അഞ്ചും തലമുറയിലുള്ള ജെറ്റ് സാങ്കേതിക വിദ്യയിലുള്ള യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് ഐഎഎഎഫിനോട് ആവശ്യപ്പെട്ടത്.

Rafale jet

ഇത്തരം ജെറ്റ് വിമാനങ്ങളുടെ ഇലക്ട്രോമിക് പോരാട്ടം വളരെ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമസേനയിൽ അവസാനമായി ആയുധ ഇടപാടുകൾ നടത്തിയത് എപ്പോഴാണെന്ന് കോടതി ചോദിച്ചു. സുകോയ് 30 ഉം എൽസിഎയും പതിവായി ഇന്ത്യയിലുണ്ട്. എന്നാൽ അവസാനമായി ഒരു ഇടപാട് നടന്നത് 1980കളിലാണ്. ജാഗ്വർ വിമാനങ്ങളായിരുന്നു അന്ന് വാങ്ങിയതെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

English summary
Air Vice Marshal explains to SC the importance of Rafale jets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X