മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് എയർഏഷ്യ സിഇഒ; വിമർശനം
ഡൽഹി: മസാജിങ്ങിനിടയിൽ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ട എയർ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് വിമർശനം. സിഇഒ ടോണി ഫെർണാണ്ടിസിനെതിരെയാണ് ആളുകൾ രംഗത്തെത്തിയത്.
മസാജിങ് ചെയ്യുന്നതിന് ഇടയിൽ തന്നെ തനിക്ക് കമ്പനിയുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനും സാധിക്കുന്നുവെന്നതിനെ അഭിനന്ദിച്ച് കൊണ്ടാണ് ഫെർണാണ്ടസ് ലിങ്ക്ഡിനിൽ പോസ്റ്റ് പങ്കിട്ടത്. എന്നാൽ ടോണിയുടെ പ്രവൃത്തി അനുചിതമായിപ്പോയെന്ന് പലരും കമന്റ് ചെയ്തു.

'സമ്മർദ്ദം നിറഞ്ഞൊരു ആഴ്ചയായിരുന്നു. അതുകൊണ്ട് വെറാനിറ്റ യോസെഫിൻ ഒരു മസാജിന് നിർദ്ദേശിച്ചു. മസാജ് ചെയ്ത് കൊണ്ട് തന്നെ മാനേജ്‌മെന്റ് മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയുന്ന ഇന്തോനേഷ്യയുടേയും എയർഏഷ്യയുടേയും ശൈലി എമിക്ക് ഇഷ്ടപ്പെട്ടു', എന്നായിരുന്നു അർധനഗ്‌നനായി മസാജിങ്ങിനു വിധേയനാകുന്ന ചിത്രം പങ്കിട്ട് കൊണ്ട് ടോണി ഫെർണാണ്ടസ് കുറിച്ചത്.
ടോണിയുടെ പ്രവർത്തി തികച്ചും ഉചിതമല്ലാത്തതാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. കുറഞ്ഞപക്ഷം ഒരു ഷർട്ടെങ്കിലും ഇടാമായിരുന്നുവെന്ന് ചിലർ കുറിച്ചു. ചിലരാകട്ടെ ഒരുപക്ഷേ അദ്ദേഹത്തിന്റെ ലിങ്ക്ഡിൻ പ്രൊഫൈൽ ആരെങ്കിലും ഹാക്ക് ചെയ്ത് ഇങ്ങനെയൊരു ചിത്രം പങ്കിട്ടതാകാമെന്നായിരുന്നു കുറിച്ചത്.












Click it and Unblock the Notifications