കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവില്ല; മാരന്‍ സഹോദരന്മാരെ വെറുതെ വിട്ടു; തമിഴ്‌നാട്ടില്‍ ഡിഎംകെ കരുത്തരാകും!!!

എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസില്‍. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനേയും സഹോദരന്‍ കലാനിധി മാരനേയും സിബിഐ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് വെറുതെ വിട്ടത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ടെലികോം മന്ത്രിയായിരിക്കെ മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ മാക്‌സിസ് കമ്പനിക്ക് അനധികൃതമായി സഹായം നല്‍കി. ഇതിന് പകരമായി ടി അനന്തകൃഷ്ണന്‍ മാരന്‍ സഹോദരന്മാരുടെ സണ്‍ ഡയറക്ട്, സൗത്ത് ഏഷ്യ എന്റര്‍ടെയിന്‍മെന്റ് എന്നീ കമ്പനികളുടെ ഓഹരി വാങ്ങി സഹായിക്കുകയും ചെയ്‌തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

എന്നാല്‍ പ്രതികള്‍ക്കെതിരായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാരന്‍ സഹോദരന്മാര്‍ക്ക് പുറമേ മലേഷ്യക്കാരനായ റാല്‍ഫ് മാര്‍ഷല്‍, ടി അനന്തകൃഷ്ണന്‍, സണ്‍ ഡയറക്ട് ടിവി, ആസ്‌ട്രോ ഓള്‍ ഏഷ്യാനെറ്റ് വര്‍ക്‌സ്, മാക്‌സിസ് കമ്യൂണിക്കേഷന്‍സ് ബെറാദ്, സൗത്ത് ഏഷ്യ എന്റര്‍ടെയിന്‍മെന്റ് ഹോള്‍ഡിംഗ്‌സ്, ടെലികോം മുന്‍ അഡീഷണല്‍ സെക്രട്ടറി അന്തരിച്ച ജെഎസ് ശര്‍മ എന്നിവരെ പ്രതിയാക്കിയാണ് സിബിഐ കുറ്റ പത്രം സമര്‍പ്പിച്ചത്.

തമിഴ്‌നാട് രാഷ്ട്രീയം

എഐഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ മരണത്തോടെ അനാഥമായ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കാണ് മാരന്‍ സഹോദരന്മാരുടെ തിരിച്ചുവരവ്. ജയലളിതയുടെ മരണത്തോടെ നാഥനില്ലാതെയായ എഐഡിഎംകെയ്ക്ക് മുന്നില്‍ ശക്തമായ തിരിച്ച് വരവിന് ഡിഎംകെയെ സജ്ജമാക്കാന്‍ ഇരുവരുടേയും സാന്നിദ്ധ്യം സഹായിക്കും.

അഴിമതിയില്‍ തകര്‍ന്ന ഡിഎംകെ

കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്ന ദയാനിധി മാരനും എം രാജയ്ക്കും എതിരെ ഉയര്‍ന്ന അഴിമതി ആരോപണളാണ് സംസ്ഥാന രാഷ്ട്രീയത്തിലും ഡിഎംകെയെ അപ്രസക്തമാക്കിയത്. തുടച്ചയായി രണ്ട് തവണ അധികാരത്തില്‍ എത്തുന്നതിന് എഐഡിഎംകെയെ സഹായിച്ചത്.

ഡിഎംകെ കരുത്താര്‍ജിക്കും

ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും കരുണാനിധി മാറി നിന്നതോടെ മകന്‍ എംകെ സ്റ്റാലിന്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിറം മങ്ങി നിന്ന ഡിഎംകെയ്ക്ക് ഇത് പുത്തന്‍ ഉണര്‍വ് നല്‍കി. ആ സംഘത്തിലേക്കാണ് അഴിമതിക്കറ കഴുകിക്കളഞ്ഞ് മാരന്‍ സഹോദരന്മാരും എത്തുന്നത്.

എഐഡിഎംകെയ്ക്ക് തലവേദന

ജയലളിതയുടെ മരണത്തോടെ അനിശ്ചിതത്വത്തിലായ എഐഡിഎംകെയ്ക്ക് മാരന്‍ സഹോദരന്മാരുടെ തിരിച്ചുവരവ് കനത്ത വെല്ലുവിളിയാകും. നിലവില്‍ നേതൃത്വമില്ലാതെ രണ്ട് തോണിയില്‍ നില്‍ക്കുകയാണ് എഐഡിഎംകെ. ശശികല പാര്‍ട്ടിയുടെ അധ്യക്ഷപദത്തിലേക്ക് എത്തിയെങ്കിലുംശശികലയോട് വിയോജിപ്പുള്ളവരും പാര്‍ട്ടിയിലുണ്ട്. ഇതിനിടെ ജയലളിതയുടെ സഹോദരപുത്രി ദീപ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതും തിരിച്ചടിയായിട്ടുണ്ട്.

ആറ് വര്‍ഷത്തിലധികം നീണ്ട നിയമ പോരാട്ടം

ആറ് വര്‍ഷത്തിലധികം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് എയര്‍സെല്‍ മാക്‌സിസ് ഇടപാടിലെ അഴിമതി കേസിന് തീര്‍പ്പുണ്ടാകുന്നത്. ഇതിനിടെ പാര്‍ട്ടിക്ക് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണവും നഷ്ടപ്പെട്ടു. എന്നാല്‍ കുറച്ചൂടെ തിളക്കമാര്‍ന്ന പ്രതിഛായയോടെയാണ് ഇരുവരും എത്തുന്നത്.

ഇടപാട് 2006ല്‍

2006ലാണ് മാക്‌സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയര്‍സെല്‍ ഗ്രൂപ്പിന് മാരന്‍ ലൈസന്‍സുകള്‍ അനുവദിച്ചത്. 2ജി സെപ്ക്ട്രത്തോടെയുള്ള 14 ലൈസന്‍സുകള്‍ വഴിവിട്ട രീതിയില്‍ കൈമാറിയെന്നായിരുന്നു ആരോപണം. ഈ വകയില്‍ 700 കോടിയോളം രൂപയാണ് മാരന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സണ്‍ ടെലിവിഷനും റേഡിയോയ്ക്കും ലഭിച്ചത്.

English summary
A special court has discharged all accused in the Aircel-Maxis case, including former Communications Minister Dayanidhi Maran. All the accused had denied the allegations against them made by the investigating agencies and had moved bail pleas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X