കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍സെല്‍ മാക്സിസ് കേസ്, പി ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും അറസ്റ്റ് നീട്ടി ദില്ലി കോടതി

  • By Desk
Google Oneindia Malayalam News

ദില്ലി: എയര്‍സെല്‍ മാക്‌സിസ് കേസ്, പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും അറസ്റ്റ് മെയ് വരെ നീട്ടി. ഇരുവരെയും മെയ് അവസാനം വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി കോടതി ഉത്തരവിട്ടു. മുന്‍കേന്ദ്രമന്ത്രിയായ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും എയര്‍സെല്‍- മാക്‌സിസ് കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നേരിടുകയാണ്.

വെട്ടിലായി ശ്രീധരൻ പിളള, കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്,വികസനം അട്ടിമറിച്ചു, പൊതുശത്രുവെന്ന് ഐസക്വെട്ടിലായി ശ്രീധരൻ പിളള, കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്,വികസനം അട്ടിമറിച്ചു, പൊതുശത്രുവെന്ന് ഐസക്

പ്രത്യേക ജഡ്ജി ഓപി സയ്‌നി ആണ് ഇരുവരുടെയും അറസ്റ്റ് നീട്ടിയത്. മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംങ്വി ആണ് ചിദംബരത്തിനു വേണ്ടി ഹാജരാകുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

chidambaram-karthi-chidambaram1

ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 2006ല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നല്‍കിയ അനുമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. കാര്‍ത്തി ചിദംബരത്തിന് ഗുരുഗ്രാമിലുണ്ടായിരുന്ന ഭൂമി ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറി 2013ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി സംഘടിപ്പിച്ചെടുക്കയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. ടുജി സ്‌പെക്ട്രം അഴിമതിയുമായും ബന്ധമുള്ള എയര്‍സെല്‍ മാക്‌സിസ് കേസില്‍ ദയാനിധി മാരനും മുന്‍ ടെലികോം മന്ത്രി എ രാജയും പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് മാരന്‍ രാജിവച്ചിരുന്നു.

English summary
Aircel Maxis case, arrest of Karthi Chidambaram and P Chidambaram extended to May end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X