എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചു: സഹപ്രവര്ത്തകന് അറസ്റ്റില്‍, ഡിന്നറിന് ക്ഷണിച്ച് മദ്യം നല്കി മയക്കി
മുംബൈ: എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. രാത്രി ഭക്ഷണത്തിനായി ക്ഷണിച്ച് മദ്യം നല്കി മയക്കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 25കാരിയുടെ പരാതിയില്‍ 23കാരനായ യുവാവാണ് അറസ്റ്റിലായത്. ജൂണ്‍ 3 ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്ന് താമസം മാറി മുംബൈയിലെത്തിയതാണ് പീഡനത്തിനിരയായ യുവതി. അതിക്രമത്തിനിരയായ യുവതിയും കുറ്റാരോപിതനായ യുവാവും തിങ്കളാഴ്ച വൈകിട്ട് ഒരേ കാറിലാണ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. പിന്നീട് ബാറില്‍ വെച്ച് കാണാമെന്ന് ധാരണയായിരുന്നുവെന്നും പോലീസ് പറയുന്നു. സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാരാണ് ഇരുവരും. പ്രതിയായ സ്വപ്നില്‍ ബദോണിയ സ്വകാര്യ വിമാന കമ്പനിയിലെ സെക്യൂരിറ്റി ഓഫീസറാണ്.
താമസിക്കാന്‍ മുറി അന്വേഷിച്ചെങ്കിലും ലഭിക്കാതായതോടെയാണ് അപ്പാര്‍ട്ട്മെന്റിലേക്ക് പോയതെന്നും യുവതി പറയുന്നു. മദ്യപിച്ച് രാത്രി 1.30ആയതോടെ അന്ധേരിയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാമെന്ന് കുറ്റാരോപിതനായ യുവാവ് പറഞ്ഞെന്നാണ് യുവതിയുടെ മൊഴി. അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ മറ്റ് മൂന്ന് പേര് കൂടി അവിടെ ഉണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ അന്ധേരിയിലെ ഫുഡ് ജോയിന്റില്‍ നിന്ന് യുവതിയുടെ ആണ്‍സുഹൃത്താണ് അതിക്രമത്തിന് ഇരയായ യുവതിയെ കണ്ടെത്തുന്നത്.

വീട്ടിലെത്തിച്ച ശേഷം യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെയാണ് താന്‍ പീഢനത്തിനിരയായെന്ന് പിതാവിനോട് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന് നല്‍കിയിട്ടുള്ള വിവരം. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതോടെ കുറ്റവാളി ഉള്‍പ്പെടെ യുവതിയ്ക്കൊപ്പം തിങ്കളാഴ്ച രാത്രിയുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തുു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്യൂരിറ്റി ഓഫീസറായ യുവതിയുടെ സുഹൃത്താണ് പീഡിപ്പച്ചതെന്ന് പോലീസിനോട് സുഹൃത്തുക്കളാണ് പോലീസിനോട് വെളിപ്പെടുത്തിയത്. കൂട്ടമാനഭംഗത്തിന് കേസെടുത്ത പോലീസ് പിന്നീട് കേസില്‍ ഭേദഗതി വരുത്തുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications