Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനനിരക്ക് പകുതിയായി കുറച്ചു; കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: കുംഭമേളയ്ക്ക് പോകുന്ന യാത്രക്കാര്‍ക്കുള്ള വിമാനനിരക്കില്‍ 50 ശതമാനം ഇളവ് ഏര്‍പ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാം മോഹന്‍ നായിഡു. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരക്കിളവ് നടപ്പാക്കുന്നതിന് മുന്നോടിയായി മൂന്ന് തവണ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. 140 വര്‍ഷത്തിലൊരിക്കലാണ് ഇത്തരമൊരു മഹത്തായ സംഭവം നടക്കുന്നതെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനികളോട് മന്ത്രി ഓര്‍മ്മിപ്പിച്ചു. അതേസമയം, യാത്രാനിരക്കില്‍ കുറവ് വരുത്തിയതിനാല്‍ വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

Kumbh Mela

നേരത്തെ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് യുക്തിസഹമാക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 23ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ഡിജിസിഎ 81 അധിക വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതോടെ നഗരത്തിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 132 ആയി ഉയര്‍ന്നു. അതിനിടെ വിമാന നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഡല്‍ഹി - പ്രയാഗ്രാജ് ടിക്കറ്റ് നിരക്ക് മാത്രം 21 മടങ്ങായാണ് വര്‍ധിച്ചത്. പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങള്‍ക്ക് ന്യായമായ നിരക്കുകള്‍ നിലനിര്‍ത്താന്‍ കേന്ദ്രം എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ആകാശ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചിരുന്നു. പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് എയര്‍ലൈന്‍ 30-45% ആണ് കുറച്ചിരുന്നത്. ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 നാണ് സമാപിക്കുക. ഇതിനോടകം കോടിക്കണക്കിന് പേരാണ് കുംഭമേളയില്‍ പങ്കെടുത്തത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കുംഭമേളയില്‍ പങ്കെടുക്കാനായി തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്.

പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ 199.4 ദശലക്ഷം പേര്‍ കുംഭമേളയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് വിവരം. നദീതീരങ്ങളില്‍ 4,000 ഹെക്ടറില്‍ (9,990 ഏക്കര്‍) ഒരു താല്‍ക്കാലിക നഗരം തന്നെ തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് താമസിക്കാന്‍ 150,000 ടെന്റുകളും ഏതാണ്ട് തുല്യമായ ടോയ്ലറ്റുകളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+