കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ വിമാന കമ്പനികള്‍ക്ക് കഴിയില്ലെന്ന് പിജെ കുര്യന്‍, വിലക്കിന് എതിര്!

പ്രതികരണം അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള വിമാന കമ്പനികളുടെ നീക്കത്തിതിരെ

Google Oneindia Malayalam News

ദില്ലി: ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ വിമാന കമ്പനികള്‍ക്ക് കഴിയില്ലെന്ന് രാജ്യസഭ ഡ‍െപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍. തെലുഗു ദേശം പാര്‍ട്ടി എംപി ജെസി ദിവാകര്‍ റെഡ്ഡിയ്ക്ക് വിവിധ വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഒരു ദിവസത്തിന് ശേഷമാണ് പിജെ കുര്യന്‍റെ പ്രതികരണം. എംപിമാര്‍ ഉള്‍പ്പെടെ ആര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്താനുള്ള അധികാരം വിമാന കമ്പനികള്‍ക്കില്ലെന്നാണ് പിജെ കുര്യന്‍ ചൂണ്ടിക്കാണിക്കുന്നത്.

തെറ്റുകളോ കുറ്റകൃത്യങ്ങളോ ചെയ്താലും എംപിമാരും പൗരന്മാരാണെന്നും സമാജ് വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാളിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വ്യക്തമാക്കിയത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനികള്‍ അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം നടത്തുന്നത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു പിജെ കുര്യന്‍റെ പ്രതികരണം.

plane

നേരത്തെ സീറ്റ് തര്‍ക്കത്തിന്‍റെ പേരില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴോളം വിമാന കമ്പനികള്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അച്ചടക്കമില്ലാത്ത വിമാനയാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തിവരികയാണ്. ഈ സംഭവത്തിന് ശേഷമാണ് വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ച് എയര്‍ ഇന്ത്യ എംപി ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനെ അധിക്ഷേപിച്ചത്. ഇതോടെ എംപിയ്ക്ക് ഇന്‍ഡിഗോ ഉള്‍പ്പെടെ ചില വിമാനകമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

English summary
A day after different airlines lifted the ban imposed on Telugu Desam Party MP J C Diwakar Reddy, Rajya Sabha Deputy Chairman P J Kurien said Thursday that airlines have no authority to impose a flying ban on anybody, including parliamentarians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X