കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു; കമ്പനികള്‍ ബുക്കിങ് തുടങ്ങി, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു. സ്വകാര്യ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂണ്‍ മുതലാണ് സര്‍വീസ് ആരംഭിക്കുക. നിലവില്‍ മെയ് 31 വരെ നാലാംഘട്ട ലോക്ക് ഡൗണ്‍ തുടരുകയാണ്. ഇതിന് ശേഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സര്‍വീസിനാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്.

ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഉയര്‍ന്ന നിരക്കാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ട്രെയിന്‍ സര്‍വീസ് ആംരഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 200 നോണ്‍ എസി തീവണ്ടികളാണ് സര്‍വീസ് തുടങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഉണ്ടായേക്കില്ല

അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഉണ്ടായേക്കില്ല

തിരക്കേറിയ ആകാശ പാതകളായ ദില്ലി-മുബൈ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 31 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. അഞ്ചാംഘട്ട ലോക്ക് ഡൗണുണ്ടാകില്ലെന്നാണ് കരുതുന്നത്. ഉണ്ടായാല്‍ തന്നെ വിമാന സര്‍വീസുകള്‍ക്ക് ഇളവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

കേന്ദ്ര മന്ത്രിയുടെ പ്രതികരണം

കേന്ദ്ര മന്ത്രിയുടെ പ്രതികരണം

ജൂണ്‍ മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുക്കമാണ് എന്ന സൂചനയാണ് കഴിഞ്ഞദിവസം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുര നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് തനിച്ച് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാനങ്ങളുടെ അനുമതി കൂടി ആവശ്യമാണ് എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ബുക്കിങ് തുടങ്ങിയവര്‍

ബുക്കിങ് തുടങ്ങിയവര്‍

ആഭ്യന്തര സര്‍വീസുകള്‍ക്ക് സ്വകാര്യ വിമാന കമ്പനികളാണ് തയ്യാറെടുത്തിട്ടുള്ളത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ ബുക്കിങ് തുടങ്ങി. സാധാരണ സര്‍വീസുകളേക്കാള്‍ ആയിരം രൂപ വരെ ടിക്കറ്റിന് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടില്ല.

മുന്‍കരുതല്‍ നടപടികള്‍

മുന്‍കരുതല്‍ നടപടികള്‍

നേരത്തെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിച്ച മെയ് 17ന് ശേഷം വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതിയിരുന്നത്. വ്യോമയാന മന്ത്രാലയം ചില മുന്‍കരുതല്‍ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, മാസ്‌ക് ധരിക്കണം, കാബിന്‍ ബാഗേജ് പാടില്ല എന്നിവയായിരുന്നു അവ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ സര്‍വീസ് നീട്ടിവച്ചു.

200 നോണ്‍ എസി ട്രെയിനുകള്‍

200 നോണ്‍ എസി ട്രെയിനുകള്‍

അതേസമയം, ട്രെയിന്‍ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചു. പ്രത്യേക സര്‍വീസുകളായ ശ്രമിക് തീവണ്ടികളുടെ എണ്ണം ദിവസം 400 ആക്കും. മാത്രമല്ല, ജൂണ്‍ ഒന്ന് മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.

Recommended Video

cmsvideo
Air India to operate special domestic flights for only 'Vande Bharat' evacuees | Oneindia Malayalam
ടിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്

ടിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്

റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്ന ടിക്കറ്റ് ലഭിക്കില്ലെന്നാണ് വിവരം. മെയ് 12 മുതല്‍ പ്രത്യേക എസി ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്. സമാനമായ രീതി തന്നെയാകും പുതിയ നോണ്‍ എസി ട്രെയിനുകളിലെ യാത്രകള്‍ക്കും സ്വീകരിക്കുക. ദിവസങ്ങള്‍ക്ക് ശേഷം റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ലഭിച്ചേക്കാം.

യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...

English summary
Airlines have opened booking for Flight Service from June 1 in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X