വിമാന യാത്രയ്ക്കിടെ നടന്‍ മാധവനെ പട്ടിണിക്കിട്ടു
മുംബൈ: പാവം നമ്മുടെ തമിഴ് നടന്‍ മാധവന്റെ ഒരു ഗതി നോക്കണേ.. വിമാനത്തില്‍ നിന്നും ഭക്ഷണവും കിട്ടിയില്ല, ലഗേജും നഷ്ടമായി താരത്തിന്. എയര്‍ലൈന്‍സ് ഇങ്ങനെയൊരു ചതി പാവം മാധവനോട് കാണിക്കേണ്ടിയിരുന്നില്ല. അവധി ആഘോഷിക്കാന്‍ കുടുംബത്തിനൊപ്പം ന്യൂസിലാന്‍ഡിലേക്ക് പോയതായിരുന്നു മാധവന്‍.
വിമാനത്തില്‍ കയറി കഴിക്കാന്‍ ഭക്ഷണം ചോദിച്ചപ്പോള്‍, ചിക്കനും,മട്ടനും,മീനും ഒക്കെയായിരുന്നു വിഭവങ്ങള്‍. മാധവന്‍ ഇതെങ്ങനെ കഴിക്കും,താരം ഒരു വെജിറ്റേറിയന്‍ ആണല്ലോ. പാവം മാധവന് പട്ടിണി കിടക്കുകയല്ലാതെ നിവൃത്തിയില്ല. ബിസ്‌കറ്റും കഴിച്ചാണ് മാധവന്‍ വിശപ്പടക്കിയത്. അതു സഹിക്കാം, ന്യൂസിലാന്‍ഡില്‍ എത്തിയപ്പോഴാണ് നടന്റെ ദേഷ്യം അങ്ങ് പൊട്ടിപ്പോയത്. താരത്തിന്റെ ലഗേജ് നഷ്ടമായിരിക്കുന്നു.

പറയണോ പൂരം, എയര്‍ലൈന്‍സ് അധികൃതരോട് ദേഷ്യപ്പെട്ട് അവിടെ നിന്ന് പോയ മാധവന്റെ അരിശം അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. പിന്നെ ട്വിറ്ററിലൂടെയായിരുന്നു എയര്‍ലൈസിനെതിരെ മാധവന്‍ എത്തിയത്. അങ്ങനെയാണ് താരത്തിന് പറ്റിയ ഗതികേട് പുറം ലോകം അറിയുന്നത്.
എയര്‍ലൈന്‍സ് തന്റെ ലഗേജ് നഷ്ടപ്പെടുത്തിയെന്നും ഒരു വെജിറ്റേറിയന്‍ ഭക്ഷണം പോലും വിമാനത്തില്‍ നിന്ന് ലഭിച്ചില്ലെന്നുമായിരുന്നു മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. ട്വിറ്റര്‍ പോസ്റ്റ് കണ്ടതോടെ മാധവന്റെ ആരാധകര്‍ താരത്തെ ആശ്വസിപ്പിച്ചു.












Click it and Unblock the Notifications