കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന സർവ്വീസും ഭാഗികമായി പുനരാരംഭിക്കുന്നു;യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമാക്കും

Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവ്വീസ് പുനസ്ഥാപിച്ച പിന്നാലെ വിമാന സർവ്വീസുകളും ആരംഭിക്കാൻ കേന്ദ്രസർക്കാർ ആലോചന. മെയ് 17 മുതൽ ഘട്ടം ഘട്ടമായി സർവ്വീസുകൾ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

വാണിജ്യ വിമാന സർവീസുകളുടെ അന്തിമ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും തിങ്കളാഴ്ച വിമാനത്താവളങ്ങൾ സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 25 ശതമാനം സെക്​ടറിൽ മാത്രമാവും സർവീസ്​ തുടങ്ങുക. രണ്ട്​ മണിക്കൂറിൽ താഴെയുള്ള സർവ്വീസുകളിൽ ഭക്ഷണം നൽകേണ്ടതില്ലെന്നാണ് തിരുമാനം.

 air-india2-1574

Recommended Video

cmsvideo
Indian Railways back on track: Full list of trains that will run from May 12 | Oneindia Malayalam

എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്​ നിർബന്ധമായി ഡൗൺലോഡ്​ ചെയ്യണമെന്ന് നിർദ്ദേശിക്കും. മാർച്ച് 23 ന് പുലർച്ചെ 1.30 നാണ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അന്താരാഷ്ട്ര വാണിജ്യ വിമാന സർവ്വീസുകൾ നിർത്തിവെച്ചത്. മാർച്ച് 24 മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും നിർത്തിവെയ്ക്കുകയായിരുന്നു.

ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചതിന് പിന്നാലെയാണ് വിമാന സർവ്വീസുകൾ സംബന്ധിച്ചുള്ള തിരുമാനവും പുറത്തുവന്നിരിക്കുന്നത്. മെയ് 12 മുതൽ 15 ഇടങ്ങളിലേക്ക് സർവ്വീസ് നടത്താനാണ് റെയിൽവേയുടെ തിരുമാനം. ദില്ലിയിൽ നിന്നും അഗര്‍ത്തല, ഹൗറാ, പാട്നാ, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബെംഗളുരു, ചെന്നൈ തിരുവനന്തപുരം, മഡ്ഗാവോ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടേക്കാണ് സർവ്വീസ് നടത്തുക.

കോച്ചുകളുടെ ലഭ്യത അനുസരിച്ച് കൂടുതൽ സ്പെഷൻ ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.മാർച്ചിൽ 20,000ത്തിലധികം കോച്ചുകൾ കോവിഡ് ഐസലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു. ആയിരക്കണക്കിന് കോച്ചുകൾ അതിഥി തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിനുകൾക്ക് വേണ്ടിയും ഉപയോഗിച്ചിട്ടുണ്ട്.

അതേസമയം ഓണ്‍ലൈന്‍ വഴി മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. റെയില്‍വേ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. യാത്ര പുറപ്പെടുന്നതിനു കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സ്റ്റേഷനിൽ എത്തേണ്ടതുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ തെര്‍മല്‍ സ്ക്രീനിങ് അടക്കമുള്ള പരിശോധനകള്‍ ഉണ്ടായിരിക്കും. യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും റെയിൽവേ അറിയിച്ചു.

വീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രംവീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രം

കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടുംകോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും

കാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെകാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെ

English summary
airlines may resume srvices after may 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X