വിമാനം റദ്ദാക്കിയാല്‍ എയര്‍ലൈന്‍സിന് പണി, യാത്രക്കാര്‍ക്ക് ആശ്വാസം
ദില്ലി: വിമാനത്താവളത്തില്‍ വൈകിവരുന്ന വിമാനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിമാന കമ്പനി പണം നല്‍കും. വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഇനിമുതല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിമാനം റദ്ദാക്കുകയോ വൈകിയെത്തുകയോ ചെയ്താലാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎയുടേതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ആഗസ്ത് ഒന്നുമുതല്‍ നിലവില്‍ വരും. വിമാനം റദ്ദാക്കുകയോ രണ്ട് മണിക്കൂറലധികം വൈകുകയോ ചെയ്താല്‍ 10,000 രൂപ വരെയാണ് ഒരു യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കേണ്ടത്. നിലവില്‍ ബോര്‍ഡിംഗ് നിരസിക്കുകയോ വിമാനം റദ്ദാക്കുകയോ ചെയ്താല്‍ നാലായിരം രൂപ വരെ എയര്‍ലൈനുകള്‍ നല്‍കിവരുന്നുണ്ട്.

ഒരു വിമാന കമ്പനി യാത്ര റദ്ദാക്കുകയോ രണ്ട് മണിക്കൂര്‍ വരെ വൈകുകയോ ചെയ്താല്‍ 7, 5000 രൂപയാണ് ഓരോ യാത്രക്കാരും വിമാനക്കമ്പനി നല്‍കേണ്ടത്. അനിശ്ചിതമായി വൈകിവരുന്ന വിമാനങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ് ഏവിയേഷന്‍ റെഗുലേറ്ററുടെ തീരുമാനം.












Click it and Unblock the Notifications