കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!! മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സി, കാരണം വെളിപ്പെടുത്തി!

രാജ്യത്തെ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലം പരിശോധിച്ച നോഡല്‍ ഏജന്‍സിയാണ് രാജ്യത്തെ പൊതു വൈഫൈകള്‍ ആക്രമിക്കപ്പെടാനും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താനുമുള്ള സാധ്യത ചൂണ്ടിക്കാണിച്ചത്

Google Oneindia Malayalam News

ദില്ലി: റെയില്‍വേ സ്റ്റേഷനുകളിലേയും വിമാനത്താവാളങ്ങളിലേയും വൈ ഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സി. സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയാവാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലം പരിശോധിച്ച നോഡല്‍ ഏജന്‍സിയാണ് രാജ്യത്തെ പൊതു വൈഫൈകള്‍ ആക്രമിക്കപ്പെടാനും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താനുമുള്ള സാധ്യത വളരെയധികമുണ്ടെന്ന് വ്യക്തമാക്കിയത്.

വാഹനം ഓടിക്കൊണ്ടിരിക്കെ യൂബര്‍ ഡ്രൈവറുടെ സ്വയംഭോഗം: അവസ്ഥ വിവരിച്ച് യുവതി, യാത്ര തുടര്‍ന്നത് മറ്റൊരു വാഹനത്തില്‍!വാഹനം ഓടിക്കൊണ്ടിരിക്കെ യൂബര്‍ ഡ്രൈവറുടെ സ്വയംഭോഗം: അവസ്ഥ വിവരിച്ച് യുവതി, യാത്ര തുടര്‍ന്നത് മറ്റൊരു വാഹനത്തില്‍!

പുതിയ 500, 2000 രൂപ നോട്ടുകള്‍: അതീവസുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു! കള്ളനോട്ടിറക്കിക്കളിച്ച് മാഫിയപുതിയ 500, 2000 രൂപ നോട്ടുകള്‍: അതീവസുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു! കള്ളനോട്ടിറക്കിക്കളിച്ച് മാഫിയ

വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ടെക് കമ്പനികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മൈക്രോസോഫ്റ്റ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമേ ഗൂഗിളും ആപ്പിളും അപ്ഡേറ്റ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

 സുപ്രധാന വിവരങ്ങള്‍

സുപ്രധാന വിവരങ്ങള്‍


ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ് വേര്‍ഡ്, ചാറ്റ് മെസേജ്, ഇമെയിലുകള്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

 വിപിഎന്‍ നല്ല മാര്‍ഗ്ഗം

വിപിഎന്‍ നല്ല മാര്‍ഗ്ഗം


പൊതുവായ വൈഫൈ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി അവസാനിപ്പിച്ച് വിപി​എന്‍ ഉപയോഗിക്കാന്‍ ആരംഭിക്കണമെന്നും സിഇആര്‍ടി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പാസ് വേര്‍ഡുകള്‍, ഇമെയിലുകള്‍, ചാറ്റ് മെസേജുകള്‍ എന്നിവ ഹാക്കര്‍മാരുടെ കയ്യിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണിത്.

 എന്താണ് ക്രാക്ക് ആക്രമണം

എന്താണ് ക്രാക്ക് ആക്രമണം

വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെക്കുറിച്ച് നേരത്തെയും കമ്പ്യൂട്ടര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ലിനക്സ്, മാക് ഒഎസ്, വിന്‍ഡോസ് എന്നിവയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് മാത്തി വാന്‍ഹോഫാണ് കണ്ടെത്തിയത്. ഇത്തരം ആക്രമണങ്ങളെ കീ റീ ഇന്‍സ്റ്റലേഷന്‍ അറ്റാക്ക് അഥവാ ക്രാക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെര്‍സ്തി ലാബും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 ആന്‍ഡ്രോയ്ഡിന് ഭീഷണി

ആന്‍ഡ്രോയ്ഡിന് ഭീഷണി

40 ശതമാനത്തോളം വരുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നാണ് കാസ്പെര്‍സ്കി മുന്നറിയിപ്പ് നല്‍കുന്നു. എല്ലാ വൈഫൈ നെറ്റ് വര്‍ക്കുകള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നും ചൈന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്സിന്‍റെ സ്ഥാപകന്‍ സ്വരൂപ് പറയുന്നു. വൈഫൈ ഡിവൈസിന്‍റെ പരിധിയില്‍ വരുന്ന അക്രമി നെറ്റ് വര്‍ക്കിലെ സുരക്ഷാ വീഴ്ച ഉപയോഗപ്പെടുത്തിയാണ് സൈബര്‍ ആക്രമണങ്ങള്‍.

English summary
Browsing internet using public wireless computer network at railway stations and airports may leave you vulnerable to cyber attacks, government agency Indian Computer Emergency Response Team (CERT-in) has warned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X