കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ അതീവ ജാഗ്രതയില്‍: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Google Oneindia Malayalam News

ദില്ലി: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഉത്സവകാലവും പുതുവര്‍ഷപ്പിറവിയും കണക്കിലെടുത്താണ് രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ ബാഗേജ് പരിശോധന കര്‍ശനമാക്കാന്‍ രാജ്യത്തെ ​എല്ലാ വിമാനത്താവളങ്ങള്‍ക്കും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെമ്പാടും പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കാനിരിക്കെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായസാഹചര്യത്തിലാണ് ഈ നീക്കം. രാജ്യത്ത് ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം. സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന പോലീസ് തലവന്മാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 പാകിസ്താന്‍ ഇന്ത്യ ആക്രമിക്കും!!

പാകിസ്താന്‍ ഇന്ത്യ ആക്രമിക്കും!!

2017ല്‍ പാക് ഭീകരരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങള്‍ കണക്കിലെടുത്തും ഐസിസ് ഭീകകരരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങള്‍ കണക്കിലെത്തുമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ജാഗ്രതാ നിര്‍ദേശം. സാധാരണക്കാര്‍ക്കുണ്ടായ ആക്രമണത്തിന് പുറമേ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. ചാവേര്‍ ആക്രമണങ്ങള്‍, വാഹനങ്ങളില്‍ സ്ഫോടക വസ്തുുക്കള്‍ നിക്ഷേപിച്ചുള്ള ആക്രമണങ്ങള്‍, ആള്‍ക്കൂട്ടത്തിലേയ്ക്ക് വാഹനമോടിച്ച് കയറ്റിയുള്ള ആക്രമണങ്ങള്‍ എന്നിവയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

വാഹന പരിശോധനയും പ്രവേശന നിയന്ത്രണവും

വാഹന പരിശോധനയും പ്രവേശന നിയന്ത്രണവും

ടെര്‍മിനല്‍ കെട്ടിടങ്ങളിലേയ്ക്കും എയര്‍സൈഡിലേയ്ക്കും ഏവിയേഷന്‍ സംവിധാനങ്ങളിലേയ്ക്കുമുള്ള പ്രവേശനം പരിമിതപ്പെടുത്തുക. വിമാനത്താവളത്തിലേയ്ക്കെത്തുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുക. കാര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് ഒഴിവാക്കാനായാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഈ നിര്‍ദേശം.

 പരിശോധന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും

പരിശോധന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും


യാത്രക്കാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിങ്ങനെ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നവരുടെ സ്ക്രീനിംഗ് കര്‍ശനമാക്കുക. മെയിന്‍ ഗേറ്റിലെ പരിശോധന ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെയുള്ള സുരക്ഷാ നിര്‍ദേശങ്ങളും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മുന്നോട്ടുവയ്ക്കുന്നു.

 ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും


ടെര്‍മിനല്‍ കെട്ടിടത്തിലേയ്ക്കുള്ള കവാടത്തില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയെ വിന്യസിച്ച് സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാന്നിധ്യവും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

English summary
The Bureau of Civil Aviation Security (BCAS) has sent an alert to all airports operators and airlines to maintain highest level of vigil in wake of feared terror attacks. The alert came just before new year celebration and country in a festival mood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X