രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം: വിമാനം പാകിസ്താനിലേക്ക് റാഞ്ചുമെന്ന്!!
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍. വിമാനത്താവളത്തിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങളിലും സുരക്ഷാ പരിശോധന ശക്തമാക്കണമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം. ഇന്ത്യന്‍ വിമാനം പാകിസ്താനിലേക്ക് റാഞ്ചുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മുംബൈയിലെ എയര്‍ ഇന്ത്യ കണ്ട്രോള് റൂമില്‍ ലഭിച്ച ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും പാകിസ്താനിലേക്കുമുള്ള വിമാനങ്ങളിലെ യാത്രക്കാരെ കര്‍ശന പരിശോധനക്ക് വിധേയമാക്കാനും സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡുകളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ച് സ വാഹനഗതാഗതം നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്. യാത്രക്കാര്‍ വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി സെക്കന്റഡി ലാഡര്‍ പോയിന്റ് ചെക്കിംഗ് കര്‍ശനമാക്കാന്‍ എല്ലാ വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ പരിശോധന കര്‍ശനമാക്കിയതോടെ യാത്രക്കാരോട് നേരത്തെ വിമാനത്താവളത്തിലെത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യാ ഓഫീസില്‍ ലഭിച്ചത് വ്യാജ ഫോണ്‍ കോള്‍ ആണോ എന്നതും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ പക്ഷം.

സംശയം തോന്നുന്ന യാത്രക്കാരെ കണ്ടെത്തി പരിശോധിക്കാന്‍ സിഐഎസ്എഫ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സ്ക്വാഡിലെ അംഗങ്ങളെ വിമാനത്താവളത്തിന്റെ എല്ലാ ഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാര്‍ ബോംബ് സ്ഫോടനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാര്‍ക്കിംഗ് വിഭാഗത്തിലെ വാഹന പരിശോധന കര്‍ശനമാക്കാന്‍ ബ്യൂറോ ഫോര്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായതോടെ തന്നെ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉയര്‍ത്തിയിരുന്നു. പാര്‍ക്കിംഗില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുകയും ഡോഗ് സ്ക്വാഡിനെ വിന്യസിച്ചതിനൊപ്പം വേപ്പര്‍ ഡിറ്റക്ടറുകളും പാര്‍ക്കിംഗ് ഏരിയകളില്‍ സ്ഥാപിച്ചിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications