കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം: വിമാനം പാകിസ്താനിലേക്ക് റാഞ്ചുമെന്ന്!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍. വിമാനത്താവളത്തിലേക്ക് എത്തുന്ന ​എല്ലാ വാഹനങ്ങളിലും സുരക്ഷാ പരിശോധന ശക്തമാക്കണമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം. ഇന്ത്യന്‍ വിമാനം പാകിസ്താനിലേക്ക് റാഞ്ചുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മുംബൈയിലെ എയര്‍ ഇന്ത്യ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും പാകിസ്താനിലേക്കുമുള്ള വിമാനങ്ങളിലെ യാത്രക്കാരെ കര്‍ശന പരിശോധനക്ക് വിധേയമാക്കാനും സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡുകളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ച് സ വാഹനഗതാഗതം നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്. യാത്രക്കാര്‍ വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി സെക്കന്റഡി ലാഡര്‍ പോയിന്റ് ചെക്കിംഗ് കര്‍ശനമാക്കാന്‍ എല്ലാ വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ പരിശോധന കര്‍ശനമാക്കിയതോടെ യാത്രക്കാരോട് നേരത്തെ വിമാനത്താവളത്തിലെത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യാ ഓഫീസില്‍ ലഭിച്ചത് വ്യാജ ഫോണ്‍ കോള്‍ ആണോ എന്നതും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ പക്ഷം.

airport-1

സംശയം തോന്നുന്ന യാത്രക്കാരെ കണ്ടെത്തി പരിശോധിക്കാന്‍ സിഐഎസ്എഫ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സ്ക്വാ‍ഡിലെ അംഗങ്ങളെ വിമാനത്താവളത്തിന്റെ എല്ലാ ഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാര്‍ ബോംബ് സ്ഫോടനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാര്‍ക്കിംഗ് വിഭാഗത്തിലെ വാഹന പരിശോധന കര്‍ശനമാക്കാന്‍ ബ്യൂറോ ഫോര്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായതോടെ തന്നെ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉയര്‍ത്തിയിരുന്നു. പാര്‍ക്കിംഗില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുകയും ഡോഗ് സ്ക്വാഡിനെ വിന്യസിച്ചതിനൊപ്പം വേപ്പര്‍ ഡിറ്റക്ടറുകളും പാര്‍ക്കിംഗ് ഏരിയകളില്‍ സ്ഥാപിച്ചിരുന്നു.

English summary
Airports across the country have been put on very high alert following a hijack threat. A call to the operation control centre of Air India warned about a flight being hijacked to Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X