Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മുതല്‍ റോബര്‍ട്ട് വദ്രയും ക്യു നില്‍ക്കണം

ദില്ലി: ഇനി മുതല്‍ റോബര്‍ട്ട് വദ്രയും ക്യു നില്‍ക്കണം. എവിടെയാണെന്നല്ലെ? വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധ ആവശ്യമില്ലാത്തവരുടെ പട്ടികയില്‍ നിന്നും റോബര്‍ട്ട് വദ്രയുടെ പേര് നീക്കം ചെയ്തു.

ഇനി മുതല്‍ വിമാനയാത്രയ്ക്ക് വാദ്രയും സുരക്ഷാ പരിശോധനയ്ക്ക് ക്യൂ നില്‍ക്കേണ്ടി വരും. ഗോവ വിമാനത്താവളത്തിലെ ലിസ്റ്റില്‍ നിന്നാണ് വദ്രയെ ആദ്യം പുറന്തള്ളിയിരിക്കുന്നത്. താമസിയാതെ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളും ഈ നടപടി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

02-robert-vadra.jpg

വദ്രയെ സുരക്ഷാ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യത്തില്‍ ആഭ്യന്തര മന്ത്രാലയം ആലോചന നടക്കുകയാണ്. ഗോവ വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പട്ടികയില്‍ റോബര്‍ട്ട് വാദ്രയുടെ പേര് പേപ്പര്‍ ഒട്ടിച്ച് മറച്ച നിലയിലാണ്. നിലവില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ക്കു പുറമെ എസ്.പി.ജി സുരക്ഷ ലഭിക്കുന്ന കുടുംബങ്ങള്‍ക്കുമാണ് സുരക്ഷാ പരിശോധ വേണ്ടെന്ന ആനുകൂല്യമുള്ളത്.

തന്നേയും വാദ്രയേയും മക്കളേയും സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി നേരത്തെ തന്നെ എസ്.പി.ജി തലവന്‍ ദുര്‍ഗ പ്രസാദിന് കത്തു നല്‍കിയിരുന്നു. വാദ്രയുടെ പേര് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് പ്രിയങ്ക ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+