റോബര്‍ട്ട് വദ്രയെ ഇനി പരിശോധിക്കും; വിമാനത്താവളത്തിലെ ഇളവ് റദ്ദാക്കി
ദില്ലി: വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ അറുതിയായി. സോണിയാ ഗാന്ധിയുടെ മരുമകനെന്ന പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റോബര്‍ട്ട് വദ്രയ്ക്ക് നല്‍കിവന്ന പ്രത്യേക പരിഗണ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിവിഐപി ലിസറ്റില്‍ നിന്നും ഒഴിവാക്കിയതോടെ ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വദ്ര പരിശോധനയ്ക്ക് വിധേയനാകേണ്ടിവരും.
യുപിഎ സര്‍ക്കാരാണ് വദ്രയ്ക്ക് പ്രത്യേക പരിഗണന നല്കി പരിശോധനകളില്‍ നിന്നും ഒഴിവാക്കിയത്. അന്നുതന്നെ അതു വിവാദമായിരുന്നെങ്കിലും സര്‍ക്കാര്‍ വദ്രയ്ക്ക് പ്രത്യേക ആനുകൂല്യം തുടരുകയായിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ആനുകൂല്യം എടുത്തുകളയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുവര്‍ഷത്തോളം കാലം അത് തുടര്‍ന്നു.

ഇതേതുടര്‍ന്ന്, തന്നെ വിവിഐപി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിവാദ നായകനാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന് റോബര്‍ട്ട് വദ്ര കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിമാനത്താവളത്തിലെ ലിസ്റ്റില്‍ നിന്നും വദ്രയെ നീക്കിയത്. സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്ന് വദ്ര അറിയിച്ചു.
താനുമായി ബന്ധപ്പെട്ട വിവാദം ഇതോടെ അവസാനിക്കുകയാണെന്ന് വദ്ര പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഇനി വേറെ വിവാദം തിരയാം. ഏറെക്കാലമായുള്ള തന്റെ ആഗ്രഹമാണ് ലിസ്റ്റില്‍നിന്നും ഒഴിവാകുക എന്നതെന്നും റോബര്‍ട്ട് വദ്ര വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications