കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വദ്രയെ ഇനി പരിശോധിക്കും; വിമാനത്താവളത്തിലെ ഇളവ് റദ്ദാക്കി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ അറുതിയായി. സോണിയാ ഗാന്ധിയുടെ മരുമകനെന്ന പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റോബര്‍ട്ട് വദ്രയ്ക്ക് നല്‍കിവന്ന പ്രത്യേക പരിഗണ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിവിഐപി ലിസറ്റില്‍ നിന്നും ഒഴിവാക്കിയതോടെ ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വദ്ര പരിശോധനയ്ക്ക് വിധേയനാകേണ്ടിവരും.

യുപിഎ സര്‍ക്കാരാണ് വദ്രയ്ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധനകളില്‍ നിന്നും ഒഴിവാക്കിയത്. അന്നുതന്നെ അതു വിവാദമായിരുന്നെങ്കിലും സര്‍ക്കാര്‍ വദ്രയ്ക്ക് പ്രത്യേക ആനുകൂല്യം തുടരുകയായിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ആനുകൂല്യം എടുത്തുകളയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുവര്‍ഷത്തോളം കാലം അത് തുടര്‍ന്നു.

robertvadra

ഇതേതുടര്‍ന്ന്, തന്നെ വിവിഐപി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിവാദ നായകനാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന് റോബര്‍ട്ട് വദ്ര കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിമാനത്താവളത്തിലെ ലിസ്റ്റില്‍ നിന്നും വദ്രയെ നീക്കിയത്. സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്ന് വദ്ര അറിയിച്ചു.

താനുമായി ബന്ധപ്പെട്ട വിവാദം ഇതോടെ അവസാനിക്കുകയാണെന്ന് വദ്ര പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഇനി വേറെ വിവാദം തിരയാം. ഏറെക്കാലമായുള്ള തന്റെ ആഗ്രഹമാണ് ലിസ്റ്റില്‍നിന്നും ഒഴിവാകുക എന്നതെന്നും റോബര്‍ട്ട് വദ്ര വ്യക്തമാക്കി.

English summary
Airports Withdrawn Robert Vadra's 'No Frisking' Privileges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X