കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്‍ വാക്കുപാലിച്ചു: വോള്‍ട്ടിന് മുംബൈയില്‍ തുടക്കം, ബാക്കി പൂരം കാത്തിരുന്നു കാണാം!!

തിങ്കളാഴ്ച മുംബൈയിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിച്ചത്

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്ത് എയര്‍ടെല്ലും വോള്‍ട്ട് സര്‍വ്വീസ് ആരംഭിച്ചു. തിങ്കളാഴ്ച മുംബൈയിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിച്ചതെങ്കിലും എയര്‍ടെല്‍ വോള്‍ട് ഏറെ വൈകാതെ രാജ്യത്തെ മറ്റ് നഗരങ്ങളിലും ലഭ്യമായി തുടങ്ങും. ഉപഭോക്താക്കള്‍ക്ക് എച്ച്ഡി ക്വാളിറ്റിയിലുള്ള വോയ്സ് കോള്‍ നല്‍കുന്നതാണ് എയര്‍ടെല്‍ വോള്‍ട്ടിനെക്കുറിച്ച് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കുന്നത്. വോള്‍ട്ട് ആരംഭിച്ചതോടെ പ്രൊജക്ട് ലീപ്പിന് കീഴില്‍ എയര്‍ടെല്‍ നിര്‍ണ്ണായക നാഴികക്കല്ലാണ് സ്വന്തമാക്കുന്നത്.

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ വോള്‍ട്ട് സാങ്കേതിക വിദ്യയിലേയ്ക്ക് എയര്‍ടെല്ലും. 2018 മാര്‍ച്ച് മാസത്തോടെ എയര്‍ടെല്ലിന്‍റെ വോള്‍ട്ട് സാങ്കേതിക വിദ്യ പ്രാബലത്തില്‍ വരുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ വെളിപ്പെടുത്തിയിരുന്നു. വരും മാസങ്ങളില്‍ രാജ്യത്തെ മറ്റ് നഗരങ്ങളിലേയ്ക്ക് കൂടി വോള്‍ട്ട് സാങ്കേതിക വിദ്യ വ്യാപിപ്പിക്കുമെന്നും എയര്‍ടെല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനൊപ്പം മറ്റ് ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് എയര്‍ടെല്‍ 4ജി ഫോണ്‍ പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി. 4ജി ലൈറ്റ് മൊബൈല്‍ ഫോണുകള്‍ക്കൊപ്പം 4ജി സിം കാര്‍ഡുകളും ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.

 2018 മാര്‍ച്ചില്‍

2018 മാര്‍ച്ചില്‍

പരീക്ഷണാര്‍ത്ഥം അഞ്ചോ ആറോ നഗരങ്ങളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്നും 2018 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് എല്ലായിടത്തും വോള്‍ട്ട് ലഭ്യമാകുമെന്നും എയര്‍ടെല്‍ വ്യക്തമാക്കുന്നു. 4ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണ്‍കോള്‍ ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് വോള്‍ട്ട്.

ജിയോ മാത്രം

ജിയോ മാത്രം


നിലവില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ മാത്രമാണ് വോള്‍ട്ട് സാങ്കേതിക വിദ്യ രാജ്യത്ത് ലഭ്യമാക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ രാജ്യത്ത് സേവനമാരംഭിച്ച റിലയന്‍സ് ജിയോയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നും ഇതുതന്നെയാണ്. ജിയോയുടെ 3ജി, 4 ജി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്ന ഉപയോക്കതാക്കള്‍ക്കാണ് വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്

വോള്‍ട്ട് ഫോണിന്

വോള്‍ട്ട് ഫോണിന്

എയര്‍ടെല്ലിന് ഫോണ്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെങ്കിലും ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ചില നീക്കങ്ങളും പരിഗണനയിലുണ്ട്. എയര്‍ടെല്‍ ജിയോണി ഉള്‍പ്പെടെയുള്ള ഫോണുകളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ പരീക്ഷിച്ചുവരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡാറ്റ നെറ്റ് വര്‍ക്ക് വഴി ലഭ്യമാകുന്ന കോളുകള്‍ ഐപി മുഖേനയാണ് സാധ്യമാകുന്നത്.

 വോള്‍ട്ട് ഫോണ്‍

വോള്‍ട്ട് ഫോണ്‍

റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണിന് പിന്നാലെ 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനുള്ള നീക്കവുമായി ഭാരതി എയര്‍ടെല്‍. ദീപാവലിയ്ക്ക് മുമ്പായി റിലയന്‍സ് ജിയോയെ വെല്ലാന്‍ 2500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് എയര്‍ടെല്‍ നല്‍കുന്ന വിവരം.

 കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

എയര്‍ടെല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്നാണ് 2500 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നത്. വലിയ സ്ക്രീന്‍, മികച്ച ക്യാമറ, കൂടുതല്‍ ബാറ്ററി ലൈഫ്, എന്നിങ്ങനെ സാധാരണ സ്മാര്‍ട്ട്ഫോണിനോട് കിടപിടിക്കാവുന്ന ഫീച്ചറുകളാണ് ഫോണിലുണ്ടാവുകയെന്ന് മുതിര്‍ന്ന എയര്‍ടെല്‍ ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 എല്ലാം ആപ്പുകളും ഫോണില്‍

എല്ലാം ആപ്പുകളും ഫോണില്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ആപ്പുകളും ലഭ്യമാകുന്ന ഫോണായിരിക്കും എയര്‍ടെല്‍ പുറത്തിറക്കുന്നത്. ജിയോയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാനും ഫോണില്‍ സാധിക്കുമെന്നും ഉപയോഗിക്കാന്‍ എല്ലാത്തരം ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഫോണായിരിക്കും പുറത്തിറക്കുകയെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാവയും കാര്‍ബണും എയര്‍ടെല്ലിനൊപ്പം!

ലാവയും കാര്‍ബണും എയര്‍ടെല്ലിനൊപ്പം!

എയര്‍ടെല്ലിന് വേണ്ടി കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, കാര്‍ബണ്‍ എന്നീ കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ലാവ തയ്യാറായിട്ടില്ല.

പോരാട്ടം ശക്തം

പോരാട്ടം ശക്തം

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊപ്പം ടെലികോം വിപണിയില്‍ പോരാട്ടം ശക്തമാക്കാനാണ് ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്ലിന്‍റെ ശ്രമം. റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫോണാണ് പുറത്തിറക്കുന്നത്. ഡെപ്പോസിറ്റായി സ്വീകരിക്കുന്ന 1500 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യും.

പ്രഖ്യാപനം ജൂലൈയില്‍

പ്രഖ്യാപനം ജൂലൈയില്‍

വോള്‍ട്ട് സാങ്കേതിക വിദ്യയുള്ള 4ജി ഫോണാണ് ജിയോ പുറത്തിറക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ഷിക യോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മാത്രമാണ് വോള്‍ട്ട് സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ജിയോ ഫോണിന്‍റെ സിം കാര്‍ഡ് ഫോണുമായി ലോക്ക് ചെയ്ത നിലയിലായിരിക്കുമെന്നും വിവരമുണ്ട്. ഇത് ജിയോ ഫോണില്‍ മറ്റ് സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. എന്നാല്‍ ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്‍ ഉടന്‍ തന്നെ വോള്‍ട്ട് സാങ്കേതിക വിദ്യ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേയ്ക്ക് ലോക്ക് ഇന്‍ പിരീയഡിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ടിലാണ് ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചര്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.ജിയോയുടെ ഫീച്ചര്‍ ഫോണില്‍ ഡ‍്യുവല്‍ സിം ആയിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

English summary
Bharti Airtel on Monday announced the launch of its Voice over LTE (VoLTE) services in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X