കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണം... ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് ദില്ലി പോലീസ്!!

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ദില്ലി പോലീസ്. ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പങ്കുണ്ടെന്ന് ദില്ലി പോലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന ഒമ്പത് പേരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. ഇത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നുള്ളവയാണ്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല.

1

സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ലെന്നും, സംഭവം നടക്കുന്നത് ഒരു ദിവസം മുമ്പേ സെര്‍വര്‍ റൂം അക്രമികള്‍ തകര്‍ത്തെന്നും പോലീസ് പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞത് വൈറല്‍ വീഡിയോയിലൂടെയും അന്വേഷണത്തിലൂടെയുമാണെന്ന് ദില്ലി ഡിസിപി ജോയ് തിര്‍ക്കെ പറഞ്ഞു. അതേസമയം ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും, തിരിച്ചറിഞ്ഞവര്‍ക്ക് നോട്ടീസ് അയച്ച് അക്രമത്തിന്റെ സമയത്തെ അവരുടെ സാന്നിധ്യത്തെ കുറിച്ച് ചോദിച്ചറിയുമെന്നും ഡിസിപി പറഞ്ഞു.

ഐഷി ഘോഷ്, വികാസ് പാട്ടീല്‍, പങ്കജ് മിശ്ര, ചുഞ്ചുന്‍ കുമാര്‍, യോഗേന്ദ്ര ഭരദ്വാജ്, ദോലന്‍ സമാനത, സുചേത താലൂക്ക്ദാര്‍, പ്രിയ രഞ്ജന്‍, വാസ്‌കര്‍ വിജയ് എന്നിവരുടെ പേരുകളാണ് പോലീസ് പുറത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗവും ഇടതുപ്രവര്‍ത്തകരാണ്. രണ്ട് പേര്‍ എബിവിപി പ്രവര്‍ത്തകരാണ്. മറ്റുള്ളവര്‍ ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. ജനുവരി അഞ്ചിന് രാത്രി പെരിയാര്‍ ഹോസ്റ്റലില്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഐഷി ഘോഷാണെന്ന് ദില്ലി പോലീസ് പറഞ്ഞു.

അതേസമയം വാര്‍ത്താസമ്മേളനത്തില്‍ ദില്ലി പോലീസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. തെളിവുകള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. അക്രമത്തില്‍ ഇതുവരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ദില്ലി പോലീസ് പിആര്‍ഒ പറഞ്ഞു. എന്നാല്‍ ദില്ലി പോലീസ് തന്റെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും, തന്റെ കൈയ്യിലും തെളിവുകള്‍ ഉണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു.

ജെഎന്‍യു ആക്രമണം വെറും ഗ്യാംഗ് വാര്‍... ദേശീയ വിഷയമാക്കരുത്, കങ്കണ പറയുന്നത് ഇങ്ങനെജെഎന്‍യു ആക്രമണം വെറും ഗ്യാംഗ് വാര്‍... ദേശീയ വിഷയമാക്കരുത്, കങ്കണ പറയുന്നത് ഇങ്ങനെ

English summary
aishe ghosh and 8 others behind jnu hostel attack says delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X